സി.കെ.ശശീന്ദ്രന് എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിറ്റാലൂര്‍ക്കുന്ന് കുടിവെള്ള പദ്ധതിക്ക് 2,05,000 രൂപയും ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ.യുടെ വികസന നിധിയില്‍ നിന്ന് ചിത്രാലക്കര വയല്‍വരമ്പ് റോഡ് റീ ടാറിംഗിനും സൈഡ് കെട്ടലിനും കള്‍വര്‍ട്ട് നിര്‍മ്മിക്കുന്നതിനുമായി 25 ലക്ഷം രൂപയും മുള്ളന്‍കൊല്ലി അക്ഷര വായനശാലയ്ക്ക് കെട്ടിടം നര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്കി.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785