ക്ഷീര വികസന വകുപ്പിന്റെ 2020-21 വാര്‍ഷിക പദ്ധതിയിലെ ക്ഷീര ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നും കിടാരി/പശുക്കളെ വാങ്ങി ചെറുകിട ഇടത്തരം ഡയറി ഫാമുകള്‍ തുടങ്ങുന്നതിനും, കറവയന്ത്രം, കാലിത്തൊഴുത്ത് നിര്‍മ്മാണം, കാലികള്‍ക്ക് അന്തരീക്ഷ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുള്ള ഘടകങ്ങള്‍, മിനറല്‍ മിക്സ്ചര്‍ വിതരണം തുടങ്ങിയ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ കല്‍പ്പറ്റ ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസ് (04936 206770), വെണ്ണിയോട് ക്ഷീരോല്പാദക സഹകരണ സംഘം (04936285349) എന്നിവിടങ്ങളില്‍ നല്‍കണം. അവസാന തീയതി സെപ്റ്റംബര്‍ 15. അപേക്ഷകര്‍ കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ സ്ഥിര താമസക്കാരായിരിക്കണം.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി