വെണ്ണിയോട് : ലീഗൽ മെട്രോളജി വയനാട് ജില്ലാ ഓഫീസ് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും മാറ്റാൻ നടക്കുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്ണിയോട് യൂണിറ്റ് ആവശ്യപ്പെട്ടു.നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിന് സ്വന്തമായി കെട്ടിടം പണിയുന്നതിന് കേന്ദ്ര ഗവൺമെന്റ് 2 കോടി രൂപ അനുവദിച്ചിട്ടുണ്ട് ആവശ്യമായ സ്ഥലം കണ്ടെത്തി നൽകേണ്ടത് സംസ്ഥാന സർക്കാർ ആണ് കൽപ്പറ്റ സിവിൽ സ്റ്റേഷനോട് അനുബന്ധമായി ആവശ്യമായ സ്ഥലം വിട്ടു നൽകാൻ സർക്കാർ തയ്യാറാകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്ണിയോട് യൂണിറ്റ് ആവശ്യപ്പെട്ടു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





