മാനന്തവാടി ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി സർക്കാർ ജീവനക്കാർക്കും മറ്റ് സ്ഥിരം യാത്രക്കാർക്കുമായി ബോണ്ട് സർവ്വീസ് ആരംഭിച്ചു.മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വച്ച് മാനന്തവാടി എംഎൽഎ ഒ.ആർ കേളു ഫ്ലാഗ് ഓഫ് ചെയ്തു.9 മണിക്ക് മാനന്തവാടിയിൽ നിന്നും ബസ് പുറപ്പെടും.ഒരു ബസ് കൽപ്പറ്റയിലേക്കും, ഒന്ന് പൂക്കോട് വെറ്റിനറി കോളേജിലേക്കുമായിരിക്കും സർവ്വീസ് നടത്തുക.വൈകുന്നേരം അഞ്ചുമണിക്ക് കൽപ്പറ്റയിൽ നിന്നും 4. 40 ന് വെറ്റിനറി കോളേജിൽ നിന്നും മാനന്തവാടിയിലേക്ക് തിരിക്കുന്നതാണ്. നിലവിൽ 10, 15, 20 ദിവസത്തേക്കുള്ള കാർഡുകളാണ് ഒരുക്കിയിട്ടുള്ളത്. മുൻകൂറായി പണം അടച്ച് കാർഡുകൾ വാങ്ങാവുന്നതാണ്.ഓരോ കാർഡിനും ഇരട്ടി ദിവസത്തെ വാലിഡിറ്റി ഉണ്ടായിരിക്കുന്നതാണ്. സൗജന്യ വൈഫൈ, ഓട്ടോമാറ്റിക് സാനിറ്റൈസർ സിസ്റ്റം, യാത്രക്കാർക്ക് അവരുടെ ജോലിസ്ഥലങ്ങളിൽ ഇറങ്ങുവാൻ കയറുവാനുള്ള സൗകര്യം എന്നിവ ഈ സർവീസിന്റെ പ്രത്യേകതയാണ്.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി