ലീഗല്‍ മെട്രോളജി വയനാട് ജില്ലാ ഓഫീസ് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും മാറ്റാന്‍ നടക്കുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. നിലവില്‍ കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയിലെ അടുത്തുള്ള വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതു കണക്കിലെടുത്ത് ഓഫീസിന് സ്വന്തമായി കെട്ടിടം പണിയുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ കൽപ്പറ്റ ആസ്ഥാന കേന്ദ്രത്തിൽതന്നെ ലീഗല്‍ മെട്രോളജി ജില്ലാ ഓഫീസ് നിർമ്മിക്കാനുള്ള ആവശ്യമായ സ്ഥലം റവന്യൂവകുപ്പിൻ്റെ കൈയിൽ ഉണ്ടായിട്ടും കെട്ടിട നിർമ്മാണം നീട്ടി കൊണ്ടു പോകാനാണ് ശ്രമിക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി. ജില്ലാ ആസ്ഥാനത്തോടനുബന്ധിച്ച് റവന്യൂ വകുപ്പ് കൈവശമുള്ള നിരവധി ഭൂമികളും ഉണ്ടെന്നിരിക്കെ ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് ഓഫീസ് മാറ്റുന്നത് ആയിരക്കണക്കിന് ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും,
കല്‍പ്പറ്റ സിവില്‍ സ്റ്റേഷനോട് അനുബന്ധമായി ആവശ്യമായ സ്ഥലം വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ജോജിൻ ടി ജോയി പറഞ്ഞു.
കൽപ്പറ്റ സിവിൽ സ്റ്റേഷനോട് അനുബന്ധമായി ആവശ്യമായ സ്ഥലം വിട്ടു നൽകാൻ സർക്കാർ തയ്യാറാവണമെന്ന ആവശ്യവും ഇപ്പോൾ ശക്തമാവുകയാണ്.