ഭവനരഹിത പട്ടിക വര്‍ഗ്ഗക്കാരുടെ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം നാളെ

ജില്ലയിലെ ഭൂരഹിത പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ വിവിധ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം നാളെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭൂരഹിത പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് നല്‍കിയ ഭൂമിയില്‍ നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ തറക്കല്ലിടല്‍, വൈത്തിരി, പൊഴുതന പഞ്ചായത്തുകളില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം, മേപ്പാടി,മൂപ്പൈനാട്,മുട്ടില്‍ എന്നീ പഞ്ചായത്തുകളിലെ 60 ആദിവാസി കുടുംബങ്ങള്‍ക്കുളള ഭൂവിതരണം, വിവിധ റോഡുകളുടെ ഉദ്ഘാടനം, വരുമാനദായ പദ്ധതികളുടെ ഉദ്ഘാടനം എന്നിവ മന്ത്രി നിര്‍വ്വഹിക്കും.

വൈത്തിരി പഞ്ചായത്തിലെ അറമല നിക്ഷിപ്ത വനഭൂമിയില്‍ 28 ആദിവാസി കുടുംബങ്ങള്‍ക്കുളള ഭവനങ്ങളുടെ തറക്കല്ലിടല്‍, പ്രിയദര്‍ശ്ശിനി കോളനിയെ പൂക്കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ റോഡുമായി ബന്ധപ്പെടുത്തുന്ന പ്രിയദര്‍ശിന് റോഡ് ഉദ്ഘാടനം, പ്രിയദര്‍ശിനി കോളനിയിലെ മൂന്ന് ലൈഫ് വീടുകളുടെ താക്കോല്‍ദാനം, പൂക്കോട്ട് കുന്നില്‍ പണി പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം, വട്ടക്കുണ്ട് കാട്ട്‌നായ്ക്കന്‍ കോളനിയിലെ ലൈഫ് ഭവനത്തിന്റെ താക്കോല്‍ദാനം, പൊഴുതന ആലക്കണ്ടി പണിയകോളനിയിലെ ഏഴ് ഭവനങ്ങളുടെ താക്കോല്‍ദാനം, മേപ്പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ 54 ആദിവാസി കുടുംബങ്ങളുടെ വീടുകളുടെ തറക്കല്ലിടല്‍, പഴശ്ശി കോളനി റോഡ് ഉദ്ഘാടനം, പുതമലയില്‍ ആറ് ആദിവാസി പണിയ കുടുംബങ്ങളുടെ വീടുകളുടെ തറക്കല്ലിടല്‍, ചേല അപ്പാരല്‍ പാര്‍ക്കില്‍ കണിയാമ്പറ്റ പാടിക്കുന്ന് ഊരാളി കോളനിയിലെ 24 ആദിവാസി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കല്‍ തുടങ്ങിയ വിവിധ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം

ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി- പുൽപ്പള്ളി-പെരിക്കല്ലൂർ കടവ് റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പെരിക്കല്ലൂർ കടവ് മുതൽ പട്ടാണികൂപ്പ് വരെയുള്ള ഭാഗത്ത് (നവംബർ 9, 10) ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വാഹനങ്ങൾ പട്ടാണികൂപ്പ്–മൂന്ന് പാലം

വാരാമ്പറ്റ ഹൈസ്‌കൂൾ ചുറ്റുമതിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

വാരാമ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്‌കൂളിൽ നിർമിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി.

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.