വ്യാപാര മേഖലയിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം

ലോക് ഡൗണിലും കണ്ടെയ്ൻമെന്റ് സോണിലുമെല്ലാം ഇളവ് നല്‍കിയിട്ടും വ്യാപാര മേഖലയില്‍ വലിയ മരവിപ്പാണ് ഉണ്ടായത്. കച്ചവടം ഗണ്യമായി കുറഞ്ഞതോടെ പലരും വലിയ പ്രതിസന്ധിയിലായിരുന്നു.
ഓണത്തിന് മുന്‍പ് വരെ 7 മണി വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാമായിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 2 വരെ 9 മണി വരെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് 7 മണിയിലേക്ക് സമയക്രമം മാറുകയും ചെയ്തിരുന്നു. എന്നാൽ ബന്ധപ്പെട്ട അധികൃതരുമായി വ്യാപാരി നേതാക്കൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജില്ലയിൽ കണ്ടെയ്ൻമെന്റ് ഒഴികെയുള്ള സ്ഥലങ്ങളിൽ രാത്രി 9 മണി വരെ കടകൾ തുറന്ന് പ്രവർത്തിക്കാമെന്ന് ജില്ലാ ജില്ലാ കളക്ടർ ഉത്തരവിട്ടത് കോവിഡിൻ്റെ പശ്ചാത്തലത്തില്‍ വ്യാപാര മേഖലയിലുണ്ടായ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി.

ഇളവുകള്‍ നല്‍കിയ ആദ്യ ഘട്ടത്തില്‍ തീര്‍ത്തും ആളനക്കം ഇല്ലാതെ നിശ്ചലാവസ്ഥയിലായിരുന്നു വ്യാപാര മേഖല. എന്നാല്‍ ബസുകളും, ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയതോടെ പച്ചപിടിക്കും എന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികള്‍. ദിവസം 10000 രൂപയോളം വില്‍പനയുണ്ടായിരുന്ന ചെറിയ സ്ഥാപനങ്ങളില്‍ വരെ ഇപ്പോഴുള്ള വിറ്റ് വരവ് 2000 രൂപയോളം മാത്രമാണ്. പലരും വാടക കൊടുക്കുവാന്‍ പോലും നന്നേ ബുദ്ധിമുട്ടുകയാണ്.

റീ ടെന്‍ഡര്‍

വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം

ഉരുൾ ദുരന്ത ബാധിതരുടെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടതായി സി. പി.ഐ. ലോക്കൽ സെക്രട്ടറിയുടെ കുടുംബം’.

കൽപ്പറ്റ.: മുണ്ടക്കൈ – ചൂരൽമല ഉരുള്‍ ദുരന്ത ബാധിത കുടുംബത്തെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കിയതായി പരാതി . ജീവിതസമ്പാദ്യം അപ്പാടെ ഉരുള്‍വെള്ളം തട്ടിയെടുത്തിട്ടും കുടുംബം ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. കുടുംബശ്രീ മിഷന്‍ തയാറാക്കിയ

ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്-റോഡ് ഇവന്റിന് വയനാട് വേദിയാകുന്നു.

മാനന്തവാടി: കേരള ടൂറിസം വകുപ്പ്, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്-റോഡ് ഇവന്റായ ഹെർ ട്രെയിൽസ് ഒരുക്കുന്നു. വനിതകളുടെ ശക്തിയും സാഹസികതയും ഒരുമിക്കുന്ന

സന്തോഷ് ട്രോഫി ഫുട്ബോൾ, ഷാജി പാറക്കണ്ടി കേരള ടീം മാനേജർ

കൽപ്പറ്റ: ആസാമിൽ വെച്ച് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിലെ കേരള ടീം മാനേജർ ആയി വയനാട് കാവുംമന്ദം സ്വദേശി ഷാജി പാറക്കണ്ടിയെ നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ ജോയിൻറ് സെക്രട്ടറി കൂടിയായ ഷാജി,

എൻഎസ്എസ് യുണിറ്റ് വീൽ ചെയറുകളും വാക്കറും നൽകി

മേപ്പാടി : മേപ്പാടി ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രഭ പ്രൊജക്ടിന്റെ ഭാഗമായി വീൽചെയറുകളും വാക്കറും നൽകി.വൊളണ്ടിയർമാർ സ്നാക്സ് ഫെസ്റ്റിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ച് വാങ്ങിയ വീൽ ചെയറുകളും വാക്കറും മേപ്പാടി

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശികയുള്ള അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.