കൽപ്പറ്റ നഗരസഭയുടെ കീഴിലുളള ശൗചാലയം അടച്ചിട്ടതോടെ കടകളിലെ ജീവനക്കാരും യാത്രക്കാരും ഉള്‍പ്പടെയുള്ളവര്‍ ദുരിതത്തിലായി.വ്യാപാരികൾ അടക്കം നിരവധിപേര്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനാവാതെ വലയുകയാണ്. ദിവസവും പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കേണ്ട ശൗചാലയം ഒരു വർഷമായി അടഞ്ഞു കിടക്കുകയാണ്. കാടുപിടിച്ചതോടെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും ഇപ്പോൾ സ്ഥിരം കാഴ്ച്ചയാണ്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിച്ചും കൂട്ടിയിട്ടും സമീപത്ത് രൂക്ഷഗന്ധമാണ്.
ഏറെക്കാലത്തെ ആവശ്യത്തെത്തുടർന്നാണ് ശൗചാലയം പണിതത്.
വെള്ളമില്ലാത്തതാണ് ശൗചാലയം അടക്കാന്‍ കാരണമെന്നാണ് തൊട്ടടുത്തുള്ള കടയുടമ പറയുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ യാത്രക്കാരും നാട്ടുകാരും പഞ്ചായത്ത് അധികൃതർക്ക് നൽകിയിരുന്നെങ്കിലും നടപടിമാത്രം ഉണ്ടായില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.