കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷം ഐടിഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. 12 ഐടിഐയുകളിലായി 13 ട്രേഡില്‍ അപേക്ഷിക്കാം. അപേക്ഷ ഫോറം www.labourwelfarefundboard.in എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ സെപ്തംബര്‍ 17 ന് വൈകീട്ട് 5 നകം കോഴിക്കോട് സിവില്‍ സ്റ്റേഷന് എതിര്‍ വശത്തുള്ള ലേബര്‍ വെല്‍ഫയര്‍ ഇന്‍സ്പെക്ടറുടെ ജില്ല കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍ 0495 2372480.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,