മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ കമ്പനി അതിന്‍റെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ പോകുന്നു. സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്‌സ്ആപ്പ്. ഈ ഫീച്ചറിന്‍റെ സഹായത്തോടെ ഉപയോക്താക്കൾക്ക് തിരഞ്ഞെടുത്ത സുഹൃത്തുക്കളുമായോ വിശ്വസനീയ കോൺടാക്റ്റുകളുമായോ മാത്രം അവരുടെ സ്റ്റാറ്റസ് പങ്കിടാൻ കഴിയും. ഈ ഫീച്ചർ ഇൻസ്റ്റഗ്രാമിന്‍റെ ‘ക്ലോസ് ഫ്രണ്ട് സ്റ്റോറീസ്’ പോലെയായിരിക്കും.
സ്റ്റാറ്റസ് പങ്കിടൽ കൂടുതൽ സ്വകാര്യമായിരിക്കും
വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇൻസ്റ്റഗ്രാം സ്റ്റോറികള്‍ പോലെയാണ് പ്രവർത്തിക്കുന്നത്. അവിടെ ഫോട്ടോകൾ, ഹ്രസ്വ വീഡിയോകൾ അല്ലെങ്കിൽ ടെക്സ്റ്റ് അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യാൻ കഴിയും. ഈ അപ്‌ഡേറ്റുകൾ 24 മണിക്കൂർ നേരത്തേക്ക് ദൃശ്യമാകും. തുടർന്ന് ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും. യുഎസിൽ ഇതിന്‍റെ ജനപ്രീതി കുറവാണെങ്കിലും, ലോകമെമ്പാടുമുള്ള 1.5 ബില്യണിലധികം ആളുകൾ ദിവസവും വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നു എന്നാണ് മെറ്റയിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്.