ബ്ലഡ് ഷുഗർമരുന്നില്ലാതെ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ ഇതാ എഴ് മാർഗങ്ങൾ
പ്രമേഹം
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയോ ചികിത്സിക്കുകയോ ചെയ്തില്ലെങ്കിൽ അത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുകയും നാഡികൾക്ക് കേടുപാടുകൾ, വൃക്ക തകരാറ്, കണ്ണിന് ക്ഷതം, കാലിന് ക്ഷതം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. മരുന്നില്ലാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ..
കാർബ് കുറഞ്ഞ ഭക്ഷണക്രമം ശീലമാക്കുക
പ്രീ ഡയബറ്റിസ് ഉള്ളവരിൽ കുറഞ്ഞ കാർബ് ഭക്ഷണക്രമം ഉയർന്ന എഐസി അളവ് വേഗത്തിൽ ആരോഗ്യകരമായ പരിധിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് JAMA നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കറുവപ്പട്ട ഉൾപ്പെടുത്തുക
ദിവസവും ഭക്ഷണത്തിൽ കറുവപ്പട്ട ഉൾപ്പെടുത്താൻ ഡോക്ടർ നിർദ്ദേശിക്കുന്നു. രാവിലെ ചായയിൽ ഒരു നുള്ള് കറുവപ്പട്ട ചേർത്ത് കഴിക്കാവുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കറുവപ്പട്ട ഫാസ്റ്റിംഗ് ഗ്ലൂക്കോസിന്റെ അളവ് 18-29% കുറയ്ക്കുകയും ടൈപ്പ് 2 പ്രമേഹ രോഗികളിൽ HbA1c മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി പഠനത്തിൽ കണ്ടെത്തി.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ഡോക്ടർ പറയുന്നു. ഭക്ഷണത്തിന് ശേഷം വെജിറ്റബിൾ സാലഡ് കഴിക്കുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറഞ്ഞതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
വെളുത്ത ബ്രെഡ്, പേസ്ട്രികൾ, പഞ്ചസാര പാനീയങ്ങൾ ഒഴിവാക്കുക
വെളുത്ത ബ്രെഡ്, പേസ്ട്രികൾ, പഞ്ചസാര പാനീയങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. കഴിക്കുമ്പോൾ, ഇവ വേഗത്തിൽ ഗ്ലൂക്കോസായി വിഘടിക്കുന്നു. അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് ഇടയാക്കും.
നടത്തം ശീലമാക്കുക
ഓരോ ഭക്ഷണത്തിനും ശേഷം 20 മിനിറ്റ് നേരം നടക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്നു, കാരണം ഇത് രക്തത്തിൽ പെട്ടെന്ന് പഞ്ചസാര ഉയരുന്നത് തടയാൻ സഹായിക്കും. ഭക്ഷണത്തിന് ശേഷമുള്ള വേഗത്തിലുള്ള നടത്തം ആളുകളിൽ ഗ്ലൂക്കോസ് അളവ് ഉയരുന്നത് തടയുമെന്ന് ഗവേഷകർ പറയുന്നു
പാവയ്ക്ക ജ്യൂസ് ശീലമാക്കുക
ആഴ്ചയിൽ മൂന്ന് തവണ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇത് ബ്ലഡ് ഷുഗർ അളവ് കൂടുന്നത് തടയും. ടൈപ്പ് 2 പ്രമേഹ രോഗികളിൽ പാവയ്ക്ക ജ്യൂസ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നു.
കുറച്ച് കുറച്ചായി കഴിക്കുക
കുറച്ച് കുറച്ചായി കഴിക്കുക
ഭക്ഷണം വളരെ കുറച്ച് കുറച്ചായി കഴിക്കാൻ ശ്രമിക്കുക. ഒരു ദിവസം മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതിനു പകരം ഇടയ്ക്കിടെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.