വെള്ളമുണ്ട:ജില്ലയിലെ പ്രശസ്ത കുറിച്യ തറവാടായ വെള്ളമുണ്ട ചെറുകര
തൊടുവയൽ തറവാട് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ
നാട്ടി നടീൽ ഉത്സവം സംഘടിപ്പിച്ചു.
തറവാട് കാരണവന്മാരായ വെള്ളൻ,ചന്തു,കേളു, രാമൻ,അണ്ണൻ,ശശി തുടങ്ങിയവരടക്കമുള്ള കുടുംബ അംഗങ്ങൾ നേതൃത്വം നൽകി.
വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി വിശിഷ്ട അതിഥിയായിരുന്നു.
മണ്ണിന്റെ മണമുള്ള പോയ കാലത്തിന്റെ നാട്ടു നന്മകളെ തിരിച്ചുപിടിക്കുവാൻ
തൊടുവയൽ തറവാട് കാണിക്കുന്ന
സന്മനസ്സ് പ്രശംസനീയമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.
സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ