പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനത്തിനെതിരെ തരിയോട് ഗ്രാമപഞ്ചായത്ത് പ്രമേയം

കാവുംമന്ദം: മലബാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട തരിയോട് വില്ലേജ് അടക്കമുള്ള ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം അവതരിപ്പിച്ചു. കരട് വിജ്ഞാപനം റദ്ദാക്കുന്നത് വരെ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ജനകീയ ഒപ്പു ശേഖരണം നടത്തി പ്രമേയത്തോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചു കൊടുക്കുന്നതിനും ഭരണ സമിതി തീരുമാനിച്ചു. നാടിന്‍റെ വികസനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച കുടിയേറ്റ കര്‍ഷകരെ ഇറക്കി വിടാനുള്ള നീക്കം ചെറുക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.വി സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ആന്‍റണി പ്രമേയം അവതരിപ്പിച്ചു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു ഷിബു, അംഗം ടോം തോമസ് എന്നിവര്‍ പിന്തുണക്കുകയും ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.ടി ചാക്കോ, കെ.വി ചന്ദ്രശേഖരന്‍, ബിന്ദു ചന്ദ്രന്‍, ഗിരിജ സുന്ദരന്‍, പി.എ ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.

അനിശ്ചിതകാല സമരം അരംഭിച്ച് എൻഎഫ്എസ്എ തൊഴിലാളികൾ;റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്

മാനന്തവാടി: സർക്കാർ പ്രഖ്യാപിച്ച കൂലിവർധനവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് എൻഎഫ്എസ്എ കയറ്റിറക്ക് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. മെയ് 19 മുതൽ സർക്കാർ നിശ്ചയിച്ച 13% കൂലി വർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എൻഎഫ്എസ്എ തൊഴിലാളികൾ സമരം

വയനാട് മെഡിക്കൽ കോളേജിലെ ഉപയോഗ്യ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കണം: മുസ്ലിം ലീഗ്

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ ഉപയോഗ്യശൂന്യമായ പഴയ കെട്ടിടങ്ങൾ ഉടൻ പൊളിച്ചു നീക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എരുമത്തെരുവ് കമ്മറ്റി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുള്ള യോഗം ഉദ്‌ഘാടനം ചെയ്തു.

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ്

കരിങ്കുറ്റി ഗവ. വിഎച്ച് എസ്എസിൽ വിജയോത്സവവും കെട്ടിടോദ്ഘാടനവും മന്ത്രി കേളു നിർവഹിച്ചു

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവ അനുമോദനവും കെട്ടിടോദ്ഘാടനവും പട്ടികജാതി പട്ടികവർഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. ഒരു കോടി രൂപ ചെലവിൽ രണ്ട്

കുടിവെള്ളം മുടങ്ങും

കൽപ്പറ്റ നഗരസഭ ശുദ്ധജല വിതരണ പദ്ധതിയിലെ കാരാപ്പുഴ പമ്പിങ് സ്റ്റേഷൻ ട്രാൻസ്‌ഫോർമർ യാർഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (ജൂലൈ 11) ന് കൽപ്പറ്റ നഗരസഭ പരിധിയിൽ ശുദ്ധജല വിതരണം പൂർണമായോ ഭാഗികമായോ തടസപ്പെടും.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *