കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിന് ഇൻഷുറൻസ് തുകയായി 374 കോടി രൂപ ലഭ്യമാകും

ന്യൂഡൽഹി:കരിപ്പൂരിൽ അപകടത്തിൽപെട്ട ദുബായ് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഇൻഷുറൻസ് തുകയായി 374 കോടി രൂപ ലഭിക്കും. വിമാനത്തിനുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് എയർ ഇന്ത്യ എക്സ്പ്രസിന് നൽകേണ്ട മൊത്തം ക്ലെയിം തുക ഏകദേശം 374 കോടി രൂപയാണ്. വിമാനം 370 കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്തിട്ടുണ്ട്. അപകടത്തിൽ വിമാനത്തിന് പൂർണ നാശനഷ്ടമുണ്ടായതിനാൽ ഇൻഷുറൻസ് തുടകം മൊത്തം നൽകപ്പെടും. ഇതു കൂടാതെ നാലുകോടി രൂപ അധികമായും അനുവദിക്കുമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇൻഷുറൻസ് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസിയായ ഐ‌എ‌എൻ‌എസ് റിപ്പോർട്ട് ചെയ്യുന്നു.

അടുത്തയാഴ്ച തന്നെ എയർ ഇന്ത്യ എക്സ്പ്രസിന് ഇടക്കാല പേയ്‌മെന്റ് അല്ലെങ്കിൽ ‘ഓൺ അക്കൗണ്ട് പേയ്‌മെന്റ്’ നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “ലീഡ് റീഇൻഷുറർ ആവശ്യപ്പെട്ട രേഖകൾ എയർലൈൻ സമർപ്പിക്കേണ്ടതുണ്ട്. അത് ചെയ്തുകഴിഞ്ഞാൽ ക്ലെയിം പ്രോസസ്സ് ചെയ്യും. എയർ ഇന്ത്യ എക്സ്പ്രസിന് ക്ലെയിം പേയ്മെന്റ് ലീഡ് പ്രൈമറി ഇൻഷുറർ നൽകുകയും ലീഡ് റീഇൻഷുററിൽ നിന്ന് വീണ്ടെടുക്കുകയും ചെയ്യും,” ഉദ്യോഗസ്ഥർ ചേർത്തു.ക്ലെയിം നടപടിക്രമങ്ങൾ തുടരുകയാണെന്നും, ആവശ്യപ്പെട്ട മിക്ക പേപ്പറുകളും എയർലൈൻ സമർപ്പിച്ചിട്ടുണ്ടെന്നും ഇടക്കാല തുക ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് – കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാൻഡിം​ഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോ‍ർച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്റെ പൈലറ്റും സഹ പൈലറ്റും ഉൾപ്പടെ 18 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

ആർദ്രം പദ്ധതിയിൽ ജില്ലയിൽ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ പുനർനിർമിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ. നാല് പ്രധാന ആശുപത്രികൾ, രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 23 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് നവീകരണം പൂർത്തിയാക്കിയത്. 25 കുടുംബാരോഗ്യ കേന്ദ്രങ്ങൾ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.