തിരുവനന്തപുരം: തലസ്ഥാനത്ത് പെണ്‍വാണിഭ സംഘത്തെ പിടികൂടി. നഗരത്തില്‍ മെഡിക്കല്‍ കോളജ് പരിസരം കേന്ദ്രീകരിച്ച് വാടകവീട്ടില്‍ പെണ്‍വാണിഭം നടത്തിയവരും, ഇടപാടുകാരുമായ ഒമ്ബതുപേരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുചെയ്തതെന്ന് ഐ.ജിയും സിറ്റി പൊലീസ് കമീഷണറുമായ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു.
കുമാരപുരം സ്വദേശി ബാലു (50), ഗൗരീശപട്ടം സ്വദേശി വിജയ് മാത്യു (24), ശംഖുംമുഖം സ്വദേശിനി (54), പൂന്തുറ സ്വദേശിനി (32), പോത്തന്‍കോട് സ്വദേശി സച്ചിന് (21), വിഴിഞ്ഞം സ്വദേശി ഇന്‍ഷാദ് (22), വെങ്ങാനൂര്‍ സ്വദേശി മനോജ് (24), പ്ലാമൂട് സ്വദേശി അനന്തു (21), പൗഡിക്കോണം സ്വദേശി അമല്‍ (26) എന്നിവരാണ് പിടിയിലായത്. ഇതിൽ ബാലുവും വിജയ് മാത്യുവുമാണ് പ്രധാന നടത്തിപ്പുകാര്‍. പിടിയിലായ സ്ത്രീകള്‍ ഇവരുടെ സഹായികളാണ്. റെയ്ഡില്‍ 80,900 രൂപയും പോലീസ് കണ്ടെടുത്തു. ആര്.സി.സിയിലെ രോഗികള്‍ക്ക് മുറി വാടകക്ക് കൊടുക്കാനെന്ന വ്യാജേനയാണ് മെഡിക്കല്കോളജിനുസമീപം എട്ടുമുറികളുള്ള രണ്ടുനില വീട് വാടകക്കെടുത്തത്. ഇടപാടുകരോട് മെഡിക്കല്‍ കോളജ് ജങ്ഷനില്‍ എത്തിയ ശേഷം ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെടും തുടർന്ന് സംഘാംഗങ്ങള്‍ അവരെ കൂട്ടിക്കൊണ്ടുപോകുന്നതായിരുന്നു രീതി.
സൈബര്‍ സിറ്റി അസി. കമീഷണര്‍ അനില്കുമാറിനുലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ ഹരിലാല്‍, എസ്.ഐ പ്രശാന്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, പ്രതാപന്, വിനീത്, സിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്