ഇതൾ ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ചികിത്സാസഹായവും ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. ഇരുവൃക്കകളും തകരാറിലായ പരിയാരംകുന്ന് സ്വദേശി സജി, ഹൃദയസംബന്ധമായ അസുഖബാധിതയായ തോണിച്ചാൽ സ്വദേശി ശ്യാമള എന്നിവർക്കാണ് ചികിത്സാസഹായം നൽകിയത്. ഷൈജു, രശ്മി,നിത,ഷിജു ജിസ്മോൻ എന്നിവർ നേതൃത്വം നൽകി.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ