‘ഇനി ലെവല്‍ മാറും’ ; ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖലയായ ജിഗാനെറ്റ് അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ

ഡല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം ബ്രാന്‍ഡുകളായ വോഡഫോണും ഐഡിയയും സംയോജിപ്പിച്ച പുതിയ ബ്രാന്‍ഡായ വി ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖലയായ ജിഗാനെറ്റ് അവതരിപ്പിച്ചു. എല്ലാ കാര്യങ്ങളിലും തത്സമയം കണക്ടഡ് ആയി മുന്നോട്ടു പോകാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണിത്. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വോഡഫോണ്‍ ഐഡിയ വന്‍ ശേഷിയും ഏറ്റവും ഉയര്‍ന്ന സ്‌പെക്ട്രവുമായി 5ജി തത്വങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ലോകോത്തര ശൃംഖലയാണ് ഈ അനുഭവം നല്‍കാന്‍ സഹായകമായത്.ലോകത്തില്‍ തന്നെ ആദ്യമായി ഏറ്റവും വലിയ ശൃംഖലകളുടെ സംയോജനം റെക്കോര്‍ഡ് സമയത്തില്‍ പൂര്‍ത്തിയാക്കിയതിന്റെ ഫലമാണ് ജിഗാനെറ്റ്. കോളുകള്‍ വിളിക്കുന്നതിലോ നെറ്റ് സര്‍ഫിങ്ങിലോ ഒതുങ്ങുതല്ല ഇപ്പോള്‍ ടെലികോം ശൃംഖലകളുടെ പങ്കെന്ന് ജിഗാനെറ്റ് അവതരിപ്പിക്കുന്നതു പ്രഖ്യാപിക്കവെ ഐഡിയ വോഡഫോണ്‍ ചീഫ് ടെക്‌നോളജി ഓഫിസര്‍ വിഷാന്ത് വോറ ചൂണ്ടിക്കാട്ടി. കൂടുതലായി കണക്ടിവിറ്റിയെ ഡിജിറ്റല്‍ സമൂഹത്തിന്റെ അടിത്തറയാക്കി മാറ്റാനുള്ള വിയുടെ ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ ഡൗണ്‍ലോഡുകളും അപ് ലോഡുകളും തത്സമയം സാധ്യമാക്കാന്‍ ഇതിലൂടെ കഴിയും.നൂറു കോടിയോളം ഇന്ത്യക്കാര്‍ക്കാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ 4ജി കവറേജ് ഇപ്പോള്‍ ലഭ്യമാകുന്നത്. കവറേജും ശേഷിയും വര്‍ധിപ്പിക്കാനായി കമ്പനി തുടര്‍ച്ചയായി നിക്ഷേപിച്ചു വരുന്നുമുണ്ട്. മെട്രോകള്‍ ഉള്‍പ്പെടെ പല വിപണികളിലും ഏറ്റവും വേഗമേറിയ 4ജി നല്‍കുന്നതും കമ്പനിയാണ്. വി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉയര്‍ന്ന ശേഷിയുള്ള സംയോജിത ശൃംഖലയുടെ നേട്ടം അനുഭവവേദ്യമാകുകയാണ്.കണക്ടിവിറ്റി ആവശ്യങ്ങള്‍ വലിയ തോതില്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് വോഡഫോണ്‍ ഐഡിയ ചീഫ് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആന്‍ഡ് ബ്രാന്‍ഡ് ഓഫിസര്‍ കവിതാ നായര്‍ പറഞ്ഞു.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു; 4,500 രൂപ ഓണം ബോണസ്, അഡ്വാന്‍സായി 20,000 രൂപയും അനുവദിക്കും

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000

‘വി ഡി സതീശന്റെ ഞെട്ടുന്ന വാര്‍ത്തയില്‍ സിപിഐഎമ്മിന് ഒരു ഭയവും ഇല്ല’; എം വി ഗോവിന്ദൻ

ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സിപിഐഎമ്മിന് നല്‍കിയ മുന്നറിയിപ്പിനെ കുറിച്ച് അറിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സൈബര്‍ അറ്റാക്കുകള്‍ ആര് നടത്തുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വി

ഉത്തരവിട്ട എനിക്ക് തന്നെ തന്നല്ലോ..’ പ്ലാസ്റ്റിക് ബൊക്കെ സ്വീകരിക്കാതെ മന്ത്രി MB രാജേഷ്

തനിക്ക് പ്ലാസ്റ്റിക് ബൊക്കെ നൽകിയതിൽ വേദിയിൽ തന്നെ വിമർശിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഹരിത പ്രോട്ടോകോൾ സർക്കുലർ പാലിക്കാത്തതിലാണ് വിമർശനം . പാലക്കാട് കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി സംഘടിപ്പിച്ച പരിപാടിക്കിടയായിരുന്നു

‘ഓണം ഇതരമതസ്ഥരുടേത്’; സ്‌കൂളില്‍ ആഘോഷം വേണ്ടെന്ന ശബ്ദസന്ദേശത്തില്‍ കേസ്; അധ്യാപികയെ തള്ളി സ്‌കൂൾ

തൃശ്ശൂര്‍: സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അംബേദ്കര്‍ ചേമ്പിലോട്, മൈലാടുംകുന്ന്, നാരോക്കടവ്, മല്ലിശ്ശേരി കുന്ന്, അത്തികൊല്ലി പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 27) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.