ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തില്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനുള്ള പദ്ധതി പ്രകാരം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. തുകല്‍ ഉരിക്കല്‍, തുകല്‍ ഊറക്കിടല്‍, ഗ്രാമപഞ്ചായത്ത്, നഗരസഭ തലത്തില്‍ മാലിന്യം നീക്കം ചെയ്യല്‍, പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് വില്‍ക്കല്‍ തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്ക് അപേക്ഷിക്കാം.
1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പെന്റും അഡ്‌ഹോക്ക് ഗ്രാന്റും അനുവദിക്കും. രക്ഷാകര്‍ത്താവിന്റെ തൊഴില്‍ സംബന്ധമായി തദ്ദേശ സ്ഥാപന സെക്രട്ടറിയില്‍ നിന്നോ, വില്ലേജ് ഓഫീസറില്‍ നിന്നോ ഉള്ള സാക്ഷ്യപത്രം, സ്‌കൂള്‍ മേധാവിയില്‍ നിന്നുള്ള സാക്ഷ്യപത്രം, വിദ്യാര്‍ത്ഥിയുടെ ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം തയ്യാറാക്കിയ അപേക്ഷ സെപ്തംബര്‍ 30 നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ, ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 04936 203824, 04935 220074, 04935 241644, 04936 221644