ഒരുമിച്ചു നിന്നാൽ തിരിച്ചു പിടിക്കാം മാടക്കരയെ എന്ന ക്യാമ്പയിനിന്റെ ഭാഗമായി കോവിഡ് 19 റിപ്പോർട്ട് ചെയ്ത മാടക്കരയിലെ ടൗണും എല്ലാ വ്യാപാര സ്ഥാപനങ്ങളും വില്ലേജ് ഓഫീസ്,റേഷൻ കട,പാൽ സൊസൈറ്റി എന്നിവയും മാടക്കര ലൈവ് 7X24 വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സാനിറ്റൈസഷൻ ചെയ്തു.കുട്ടി മാടക്കര, മുജീബ് മാടക്കര, ജസീൽ, മൊയ്‌തീൻ കുട്ടി എ.കെ, അസീസ് കാട്ടുമുണ്ട, നൗഷാദ്.എ,ശാഹുൽ, മുഹമ്മദ്‌അലി പുളിക്കൽ എന്നിവർ നേതൃത്വം നൽകി

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.