കൊവിഡ് ലക്ഷണങ്ങള്‍ കുട്ടികളില്‍;നിര്‍ദേശങ്ങള്‍ അനുസരിക്കണം.

വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ 2-14 ദിവസത്തിനുളളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കാം. മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളില്‍ രോഗ തീവ്രത കുറവാണ്. അതീവ ഗുരുതരാവസ്ഥയും വിരളമാണ്. പനി, ചുമ, തൊണ്ടവേദന, വയറിളക്കളം, തലവേദന, ശരീരവേദന, തളര്‍ച്ച എന്നിവയാണ് സാധരണയായി കാണുന്ന ലക്ഷണങ്ങള്‍. അപൂര്‍വമായി മണം, രുചി എന്നിവ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് കാണാറുണ്ട്.

രോഗത്തിനെക്കുറിച്ചുളള ശാസ്ത്രീയമായ അറിവ് മാതാപിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കണം. എന്നാല്‍ ഇത് കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിലാവരുത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന സന്ദേശങ്ങളില്‍ അശാസ്ത്രീയമായ കാര്യങ്ങളും, തെറ്റിധാരണകളും ഉണ്ടെങ്കില്‍ അതിന്റെ സത്യാവസ്ഥ അവര്‍ക്ക് പറഞ്ഞു മനസിലാക്കണം.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരുമായി നിര്‍ദേശിക്കപ്പെട്ടിട്ടുളള ഫോണ്‍ നബറില്‍ ബന്ധപ്പെടണം. അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും നല്‍ കുക. കാരണം രോഗനിര്‍ണയം ഈ ഉത്തരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. ശ്വാസംമുട്ടല്‍, ഉറക്കകൂടുതല്‍, തളര്‍ച്ച, നിര്‍ജലീകരണം, കടുത്തപനി എന്നിവയുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉടനെ ഫോണ്‍വഴി ബന്ധപ്പെടുകയും അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണം.
കഴിവതും വീട്ടില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെളളമോ സാനിറ്റൈസറോ ഉപയോഗിച്ച്‌ ശുചിയാക്കണം. പുറത്തുപോകുബോള്‍ മാസ്‌ക്ക് കൃത്യമായി രീതിയില്‍ ഉപയോഗിക്കുകയും, മാസ്‌കിന്റെ പുറം ഭാഗം സ്പര്‍ശിക്കാതിരിക്കുകയും വേണം. സാമൂഹിക അകലം കൃത്യമായും പാലിക്കുക. ചുമയ്ക്കുബോഴോ തുമ്മുബോഴോ കൈകള്‍ ഉപയോഗിച്ച്‌ മുഖം മറയ്ക്കാതെ കൈമുട്ടിന്റെ ഉള്‍ഭാഗം കൊണ്ട് മറയ്ക്കുക. 2 വയസിന് മുകളില്‍ ഉളള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കാവുന്നതാണ്. ചെറിയ കുട്ടികള്‍ മാസ്‌ക് ധരിക്കുബോള്‍ കഴുത്തില്‍ കുരുങ്ങി അപകടം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ ചെറിയ കുട്ടികളുടെ കൈയെത്താത്ത സ്ഥലങ്ങളില്‍ സാനിറ്റൈസര്‍ സൂക്ഷിക്കാനും ശ്രദ്ധിക്കണം. വീട്ടിലുളള മുതിര്‍ന്ന ആളുകളും സ്ഥിരമായ അസുഖങ്ങള്‍ ഉളളവരും കുട്ടികളുമായി ഇടപഴകുബോള്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇവര്‍ക്ക് രോഗം വന്നാല്‍ അസുഖത്തിന്റെ തീവ്രത കൂടാന്‍ സാധ്യതയുണ്ട്.

വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും’; അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ പ്രഖ്യാപനവുമായി മന്ത്രി

അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ

‘ഓണക്കാലത്ത് ഒരു മണി അരി പോലും അധികം നൽകിയില്ല, അവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട, സംസ്ഥാനം കൃത്യമായി ഇടപെട്ടു’; മുഖ്യമന്ത്രി

വെളിച്ചെണ്ണ വില വർധനയിൽ ഫലപ്രദമായി സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 500 രൂപയോളം വില വർധിച്ച ഘടത്തിൽ ശബരി വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോ നൽകി. സബ്സിഡി ഇതര വെളിച്ചെണ്ണ 429

“പെയ്തൊഴിയാതെ” നോവൽ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

എഴുത്തുകാരി രമ്യ അക്ഷരത്തിന്റെ മൂന്നാമത്തെ പുസ്തകമായ “പെയ്തൊഴിയാതെ” എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പെയ്തൊഴിയാതെ എന്ന നോവലിന്റെ പുതിയ പതിപ്പ് ചുരുങ്ങിയ ചുരുങ്ങിയ കാലം കൊണ്ടാണ് പുറത്തിറങ്ങുന്നത്.

കരാര്‍-സ്കീം തൊഴിലാളികളുടെ ഉത്സവബത്ത 250 രൂപയാക്കി, ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1450 രൂപയായി ഉയര്‍ത്തി

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്‍-സ്കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1200 രൂപയില്‍ നിന്ന് 1450 രൂപയായി ഉയര്‍ത്തി. അങ്കണവാടി,

ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കമായി

ജില്ലയില്‍ മരണാനന്തര നേത്രദാനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കമായി. ആരോഗ്യ വകുപ്പും ആരോഗ്യകേരളവും ദേശീയ അന്ധതാ കാഴ്ച വൈകല്യ നിവാരണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ബോധവത്ക്കരണ

അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി

“ജലമാണ് ജീവൻ’ – ക്യാമ്പയിന്‍ ആരംഭിക്കും അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.