ജില്ലയില്‍ മരണാനന്തര നേത്രദാനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കമായി. ആരോഗ്യ വകുപ്പും ആരോഗ്യകേരളവും ദേശീയ അന്ധതാ കാഴ്ച വൈകല്യ നിവാരണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ബോധവത്ക്കരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. നേത്രദാനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ഡോ സന്ധ്യാ റാം ക്ലാസെടുത്തു. നേത്രദാന സമ്മതപത്ര വിതരണവും നേത്രപരിശോധനാ ക്യാമ്പും നടന്നു. സെപ്തംബര്‍ 8 വരെ നടക്കുന്ന ദേശീയ നേത്ര ദാന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായ പരിപാടിയില്‍ വൈസ്പ്രസിഡന്റ് പുഷ്പ മനോജ് നേത്രദാന പ്രതിജ്ഞ ചൊല്ലി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി മോഹന്‍ദാസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ജില്ലാ എന്‍.പി. എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ കെ.ആര്‍ ദീപ, മൊബൈല്‍ ഓഫ്താല്‍മിക് മെഡിക്കല്‍ യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.എം ധന്യ, തരിയോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ഷൈനി, ജില്ലാ ആശുപത്രി ഓഫ്താല്‍മോളജി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ സന്ധ്യ റാം, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ജില്ലാ ഓഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ വി.കെ രവി, തരിയോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബേസില്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.