മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8(എടപ്പെട്ടി),വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12ലെ കാപ്പുകുന്ന്-പള്ളിവയല്‍ പ്രദേശം വാര്‍ഡ് 9ലെ തൊണ്ടര്‍ വീട് കോളനി പ്രദേശം വാര്‍ഡ് 17ലെ ഒഴുക്കന്‍മൂല ടൗണ്‍ പ്രദേശം എന്നിവിടങ്ങൾ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനം
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ വര്‍ക്കിങ് പ്രൊഫഷണല്‍സിന് രണ്ടാം വര്‍ഷ ക്ലാസുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/wp സന്ദര്‍ശിക്കാം. ഫോണ്‍- 9446162634, 9633002394