അന്താരാഷ്ട കോഫി ദിനാചരണം ഇത്തവണ ഓൺലൈനിൽ:കൃഷി മന്ത്രി പങ്കെടുക്കും

കൽപ്പറ്റ:ഈ വർഷത്തെ അന്താരാഷ്ട കോഫി ദിനാചരണം ഒക്ടോബർ ഒന്നിന് ആചരിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ഇത്തവണ കോഫി ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്.2016 മുതൽ വേവിൻ പ്രൊഡ്യൂസർ കമ്പനി യുടെ നേതൃത്വത്തിലാണ് വയനാട്ടിൽ കോഫി ദിനാചരണം നടക്കുന്നത്. പ്രകൃതിയുടെ സംരക്ഷിത പട്ടികയിൽ കോഫി ഉയർന്ന് നിൽക്കേണ്ടതാണന്നും, പ്രകൃതിക്ക് അനുകൂലമായ കൃഷിയും ഉത്പാദനവും സംസ്ക്കരണവും വളർത്തി എടുത്ത് വളർച്ചയും നിലനിൽപ്പും ഉറപ്പാക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്നതുമാണ് അന്താരാഷ്ട കോഫി ദിനാചരണ വിഷയം. വേവിൻ പ്രൊസ്യൂസർ കമ്പനി അന്താരാഷ്ട കോഫി ഓർഗനൈസേഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.പരിപാടിയിൽ കർഷക ക്ഷേമ വകുപ്പ് മന്ത്രി.അഡ്വ.വി.എസ്. സുനിൽ കുമാർ ഓൺലൈനായി പങ്കെടുക്കും.

കോവിഡ് -19 മൂലം കോഫി വ്യവസായവും പ്രതിസന്ധിയിലാണ്.കൃഷി ക്കാർ മുതൽ കാപ്പി മില്ലുകാർ,റോസ്റ്ററുകൾ, മൊത്തക്കച്ചവടക്കാർ , കോഫി ഷോപ്പുകൾ എന്നിവരെയെല്ലാം കോവിഡ് -19 ബാധിച്ചു. കോഫി കർഷകർ നേരിടുന്ന നിലവിലെ വെല്ലുവിളികളെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങളും കർഷകർ നേരിടുന്നുണ്ട്.എം.എൽ.മാരായ സി.കെ. ശശീന്ദ്രൻ , ഐ.സി.ബാലകൃഷ്ണൻ , ഒ ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. കെ.ബി. . നസീമ , വിജയൻ ചെറുകര, സജി ശങ്കർ തുടങ്ങിയവർക്കൊപ്പം കാപ്പി കർഷകരും, പ്രകൃതി , ശാസ്ത്ര , സങ്കേതിക പ്രവർത്തകരും , പങ്കെടുക്കുന്ന വെബിനാർ ഒക്ടോബർ ഒന്നിന് 11 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടത്തും. .
വെബിനാറിനോടൊപ്പം വിവിധ കാർഷിക പദ്ധതികളും കാർഷിക രംഗത്തെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന വെബ് സീരിയസും ഇതോടൊപ്പം ഉണ്ടാവും. പരിപടിയുടെ കൂടുതൽ വിവരങ്ങൾക്കും വെബിനാർ ലിങ്ക് ലഭിക്കാനും 9074026265 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്

2000രൂപയുടെ സർക്കുലേഷൻ പിൻവലിച്ചപ്പോൾ 500 രൂപ നോട്ടിന് പണികിട്ടി! കള്ളനോട്ടിനെ ചെറുക്കാൻ വരുന്നു പുത്തൻ ഡിസൈൻ

തിരുവനന്തപുരം: സർക്കുലേഷനിൽ നിന്നും രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2024 -25കാലയളവിലാണ് കള്ളനോട്ടുകളിൽ വർധനവ് ഉണ്ടായതെന്ന് ധനകാര്യവകുപ്പിന്റെ സാമ്പത്തിക വിഭാഗം പുറത്ത് വിട്ട

വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്നേഹാദരം

ബത്തേരി: മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ്സും,വയോജന ദിനാചരണവും യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ് ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ.

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി– കട്ടയാട – പഴുപ്പത്തൂർ റോഡ് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ അവ പൂർത്തിയാകുന്നത് വരെ സുൽത്താൻ ബത്തേരി മുതൽ കട്ടയാട് വരെയും, കട്ടയാട് മുതൽ വാകേരി വരെയും വാഹനഗതാഗതത്തിന് പൂർണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി

ക്വട്ടേഷൻ ക്ഷണിച്ചു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് പുസ്തകം 2025 കാലവർഷി-തുലാവർഷ മുന്നാരുക്ക, ദുരന്ത പ്രതികരണ മാർഗേരഖ- ഏഴാം പതിപ്പ് എന്ന പുസ്തകം പ്രിന്റ് ചെയ്യുന്നതിനായി പരിചയസമ്പന്നരായ പ്രിന്റിങ് ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.

മരങ്ങള്‍ ലേലം ചെയ്യുന്നു.

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിൽ വെണ്ണിയോട്, കുറുമ്പാല ഭാഗങ്ങളിലെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ 4 രാവിലെ 12ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.