പടിഞ്ഞാറത്തറ: ബാണാസുര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ റിസര്‍വ്വൊയറില്‍ നിന്നും ഇന്ന് ഷട്ടർ കൂടുതൽ ഉയർത്തി.ഇന്ന് രാവിലെ മുതല്‍ പലപ്പോഴായി 60 സെന്റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തിയാണ് കരമാന്‍തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്നത്.ഇന്നലെ 30 സെന്റിമീറ്റര്‍ സ്പില്‍വേഷട്ടര്‍ ഉയര്‍ത്തി മിനുട്ടില്‍ ഒന്നര ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു പുറത്തുവിട്ടത്.എന്നാല്‍ ഡാം റിസര്‍വ്വൊയറിലേക്ക് രാത്രിയിലും പകലുമായി കൂടുതല്‍ മഴവെള്ളം ഒഴുകിയെത്തിയതോടെയാണ് ഇന്ന് വീണ്ടും ഷട്ടറുകള്‍കൂടുതല്‍ ഉയര്‍ത്തിയത്.നാല് ഘട്ടങ്ങളിലായി 60 സെന്റിമീറ്ററാണ് ഇന്ന് ഉയര്‍ത്തിയിരിക്കുന്നത്.ഇതോടെ സെക്കന്റില്‍ 75 ക്യുബിക് മീറ്റര്‍ വെള്ളമാണ് കരമാന്‍തോട്ടിലൂടെ പുറത്തേക്കൊഴുക്കുന്നത്.സെക്കന്റില്‍ 150 ക്യബിക്മീറ്റര്‍ വെള്ളം വരെ പുറത്തേക്കൊഴുക്കിവിടാന്‍ ജില്ലാ കളക്ടര്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടുണ്ട്.റിസര്‍വ്വൊയറിന്റെ സംഭരണശേഷിയായ 775.6 മീറ്ററില്‍ 775.2 മീറ്റര്‍ വെള്ളം നിറഞ്ഞതോടെയാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്.മഴശക്തമായി തുടര്‍ന്നാല്‍ ജാഗ്രതാമുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം ഷട്ടറുകള്‍ നേരിയ തോതില്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം
ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്
 
								 
															 
															 
															 
															






