പടിഞ്ഞാറത്തറ:ബാണാസുര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ വെള്ളപ്പൊക്ക ഭീഷണിയിലായ പ്രദേശത്തെ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മാടത്തുംപാറ കോളനിയിലെ മൂന്ന് കുടുംബങ്ങളിലെ 20 പേരെയാണ് പടിഞ്ഞാറ തറ ഹൈസ്‌കൂളില്‍ ആരംഭിച്ച താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.ബാണാസുര ഡാം റിസര്‍വ്വൊയറില്‍ നിന്നും വെള്ളം തുറന്ന് വിട്ടതോടെയാണ് ഇവര്‍ താമസിക്കുന്ന പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലായത്.

ശ്രേയസ് റോയൽ 10-പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി
ബഡേരി യൂണിറ്റിലെ റോയൽ 10 പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം







