പരിസ്ഥിതിലോല മേഖല:കല്‍പ്പറ്റ ജനസംരക്ഷണ സമിതിയുടെ ഉപവാസസമരം ആരംഭിച്ചു.

കല്‍പ്പറ്റ: പരിസ്ഥിതിലോല മേഖല പ്രഖ്യാപന നീക്കത്തിനെതിരെ കല്‍പ്പറ്റ ജനസംരക്ഷണ സമിതിയുടെ ഉപവാസ സമരം വയനാട് കളക്ടറേറ്റ് പടിക്കല്‍ അഡ്വ.ഡോ.തോമസ് ജോസഫ് തേരകം ഉല്‍ഘാടനം ചെയ്തു. ജില്ലയിലെ ജനവാസകേന്ദ്രങ്ങളെ ബഫര്‍ സോണ്‍ ആയി പ്രഖ്യപിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പിന്മാറണമെന്നും ജനാധിപത്യ കര്‍ഷവിരുദ്ധ നടപടികള്‍ പിന്‍വലിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യപരമായ ചര്‍ച്ചകളില്ലാതെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഈ കരട് വിജ്ഞാപനം ഉദ്യോഗസ്ഥ-രാഷ്ട്രീയ ഗൂഡലോചനയില്‍ രൂപപ്പെട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. കൽപ്പറ്റ ഫൊറോന വികാരി ഫാ.ജോസ് വടയാപറമ്പില്‍ അധ്യക്ഷത വഹിച്ചു.

കാര്‍ഷിക വിലതകര്‍ച്ചയിലും വന്യമൃഗ ശല്യത്തിലും പൊറുതിമുട്ടുന്ന വയനാടന്‍ കര്‍ഷക ജനതക്ക് ഇരുട്ടടിയാണ് ഈ കരട് വിഞാപനം എന്ന് അദ്ദേഹം പ്രസ്ഥാവിച്ചു. വനം നശിപ്പിച്ചത് കര്‍ഷകനല്ലെന്നും തരിശ്ഭൂമി കൃഷിഭൂമിയാക്കിയ കര്‍ഷകനെ ഇങ്ങനെയുള്ള കരിനിയമങ്ങള്‍കൊണ്ട് കണ്ണീരിലാഴ്ത്തിയാല്‍ തക്ക തിരിച്ചടി ഉചിതസമയത്തു കര്‍ഷകര്‍ നല്‍കുമെന്ന് ജനസംരക്ഷണസമിതി പ്രസിഡന്റ് ശ്രീ ജോണി പറ്റാനി മുന്നറിയിപ്പ് നല്‍കി. സമരത്തിന് ആശംസകളറിയിച്ച് ശ്രീമതി വിജി നെല്ലിക്കുന്നേല്‍, ഫാ റെജി മുതുകത്താനി, ശ്രീ ഷിബു മാവേലിക്കുന്നേല്‍, ശ്രീ പോള്‍ കരിമ്പനാക്കുഴി, സി. അന്‍ലിറ്റ് SH എന്നിവര്‍ പ്രസംഗിച്ചു.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.