ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾക്കാണ് വിലക്കേർപ്പെടുത്തിയത്. വന്ദേഭാരത് ഉൾപ്പെടെയുള്ള വിമാനസർവീസുകളും റദ്ദാക്കി. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
ഇന്ത്യയെ കൂടാതെ ബ്രസീൽ, അർജന്റീന രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സൗദിയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ രണ്ടാഴ്ച്ചക്കിടെ ഇന്ത്യ സന്ദർശിച്ചിരിക്കാനും പാടില്ല. അതേസമയം വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ടു.