കല്‍പ്പറ്റ: പരിസ്ഥിതിലോല മേഖല പ്രഖ്യാപന നീക്കത്തിനെതിരെ കല്‍പ്പറ്റ ജനസംരക്ഷണ സമിതിയുടെ ഉപവാസ സമരം വയനാട് കളക്ടറേറ്റ് പടിക്കല്‍ അഡ്വ.ഡോ.തോമസ് ജോസഫ് തേരകം ഉല്‍ഘാടനം ചെയ്തു. ജില്ലയിലെ ജനവാസകേന്ദ്രങ്ങളെ ബഫര്‍ സോണ്‍ ആയി പ്രഖ്യപിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പിന്മാറണമെന്നും ജനാധിപത്യ കര്‍ഷവിരുദ്ധ നടപടികള്‍ പിന്‍വലിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യപരമായ ചര്‍ച്ചകളില്ലാതെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഈ കരട് വിജ്ഞാപനം ഉദ്യോഗസ്ഥ-രാഷ്ട്രീയ ഗൂഡലോചനയില്‍ രൂപപ്പെട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. കൽപ്പറ്റ ഫൊറോന വികാരി ഫാ.ജോസ് വടയാപറമ്പില്‍ അധ്യക്ഷത വഹിച്ചു.
കാര്‍ഷിക വിലതകര്‍ച്ചയിലും വന്യമൃഗ ശല്യത്തിലും പൊറുതിമുട്ടുന്ന വയനാടന്‍ കര്‍ഷക ജനതക്ക് ഇരുട്ടടിയാണ് ഈ കരട് വിഞാപനം എന്ന് അദ്ദേഹം പ്രസ്ഥാവിച്ചു. വനം നശിപ്പിച്ചത് കര്‍ഷകനല്ലെന്നും തരിശ്ഭൂമി കൃഷിഭൂമിയാക്കിയ കര്‍ഷകനെ ഇങ്ങനെയുള്ള കരിനിയമങ്ങള്‍കൊണ്ട് കണ്ണീരിലാഴ്ത്തിയാല്‍ തക്ക തിരിച്ചടി ഉചിതസമയത്തു കര്‍ഷകര്‍ നല്‍കുമെന്ന് ജനസംരക്ഷണസമിതി പ്രസിഡന്റ് ശ്രീ ജോണി പറ്റാനി മുന്നറിയിപ്പ് നല്‍കി. സമരത്തിന് ആശംസകളറിയിച്ച് ശ്രീമതി വിജി നെല്ലിക്കുന്നേല്‍, ഫാ റെജി മുതുകത്താനി, ശ്രീ ഷിബു മാവേലിക്കുന്നേല്‍, ശ്രീ പോള്‍ കരിമ്പനാക്കുഴി, സി. അന്‍ലിറ്റ് SH എന്നിവര്‍ പ്രസംഗിച്ചു.