ജില്ലാ പഞ്ചായത്തിന്റ
2018 – 19,20 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി കണിയാമ്പറ്റ പഞ്ചായത്തിലെ മില്ല് മുക്കിൽ നിർമ്മിച്ച പട്ടിക വർഗ്ഗ വനിതാ കരകൗശല വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. നസീമ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് 1.30 കോടി മുതൽ മുടക്കിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.കരകൗശല ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും സാധ്യമാക്കുന്ന ഈ കെട്ടിടം ഗോത്ര ജനവിഭാഗത്തിന്റെ തനതായ ഉത്പാതനത്തിനും വിപണനത്തിനും പിന്തുണ നൽകുകയെന്നതാണ് ലക്ഷ്യമിടുന്നത്.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചേയർമാൻ മിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ, പഞ്ചാഡിവിഷൻ മെമ്പർ പി.കെ. ഇസ്മയിൽ , കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.