ദുബായ്: ദുബായില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ.
ഒക്ടോബര്‍ 4 മുതല്‍ കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ ലഭ്യമാണെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി നേരത്തെ നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസാണ് സര്‍വീസ് നടത്തിയിരുന്നത്.
സെപ്തംബര്‍ മൂന്നു മുതല്‍ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍, വന്ദേഭാരത് മിഷന്റെ ഭാഗമായി ആദ്യമായാണ് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.
ഷെഡ്യൂള്‍:
ഒക്ടോബര്‍ 4, 11 തിയതികളില്‍ കണ്ണൂര്‍.
5, 12, 19 കൊച്ചി. 6, 13, 20 തിരുവനന്തപുരം. 7, 14, 21 കോഴിക്കോട്.
ടിക്കറ്റ് നിരക്ക്, ബാഗേജ്
ദുബായ്-കണ്ണൂര്‍ യാത്രയ്ക്ക് 360 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ദുബായ്-കൊച്ചി യാത്രയ്ക്ക് 390 ദിര്‍ഹം. ദുബായ്-തിരുവനന്തപുരം 330 ദിര്‍ഹം. ദുബായ്-കോഴിക്കോട് 350 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഇക്കണോമി ക്ലാസില്‍ 30 കിലോ ബാഗേജും ബിസിനസ് ക്ലാസില്‍ 40 കിലോ ബാഗേജുമാണ് അനുവദിക്കുക. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി. നിലവില്‍ കേരളത്തിലേക്ക് ദുബായില്‍ നിന്നു മാത്രമാണ് വിമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രയ്ക്ക് നാലു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണ് വിമാനം പുറപ്പെടുക എന്നാണ് വിവരം. കേരളത്തിന് പുറമേ ഇന്‍ഡോര്‍-മുംബൈ, ജയ്പൂര്‍, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ലക്നൗ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സെപ്തംബര്‍ മൂന്നു മുതല്‍ ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിച്ചിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദർശനം നടത്തിയില്ലെന്ന