പെപ്സിയും എന്നെന്നേക്കുമായി കേരളത്തിൽ നിന്നും നാടുവിടുന്നു.

വാളയാർ : ലോക് ഡൗണിനു പിന്നാലെ, കേരളത്തിലെ പ്രവർത്തനം നിർത്തുന്നതായി പെപ്സി– വരുൺ ബ്രൂവറീസ് കമ്പനി അടച്ചുപൂട്ടൽ നോട്ടിസ് പുറപ്പെടുവിച്ചു. കമ്പനിയുടെ പ്രവർത്തനം എന്നെന്നേക്കുമായി നിർത്താൻ നിർബന്ധിതരാകുന്നെന്നാണു മാനേജ്മെന്റ് വ്യക്തമാക്കുന്നത്. തൊഴിൽ പ്രശ്നത്തിനൊപ്പം കേരളത്തിൽ കുപ്പിവെള്ളത്തിനു വില കുറച്ചതും വേനൽക്കാലത്തെ നിയന്ത്രണങ്ങളുമാണു കാരണമെന്നറിയുന്നു. സേവന വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി 8ന് ആരംഭിച്ച കരാർ തൊഴിലാളി സമരത്തിനിടെ മാർച്ച് 22നു കമ്പനി ലോക്കൗട്ടിലായി. സമരം അവസാനിപ്പിച്ച തൊഴിലാളികൾ കമ്പനി തുറക്കണമെന്ന് ഏപ്രിൽ 13നു രേഖാമൂലം മാനേജ്മെന്റിനെ അറിയിച്ചു. തൊഴിൽവകുപ്പു മന്ത്രി തലത്തിൽ ഒരു തവണയും ലേബർ കമ്മിഷണർ തലത്തിൽ 3 തവണയും ചർച്ച നടന്നെങ്കിലും മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല. ഹോളി ആഘോഷവും കോവിഡും ഉൾപ്പെടെ പല കാരണങ്ങളാണു മാനേജ്മെന്റ് പറഞ്ഞത്. 2000 ജൂണിൽ തൊഴിലാളി കുടുംബങ്ങൾ വിട്ടുനൽകിയ 45 ഏക്കർ‍ ഭൂമി ഉപയോഗിച്ചാണു കമ്പനി തുടങ്ങിയത്. 250 കരാർ തൊഴിലാളികളും 110 മാനേജ്മെന്റ് തൊഴിലാളികളും ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇതിനു പുറമേ ലോറി ഡ്രൈവർമാർ, ചുമട്ടു തൊഴിലാളികൾ എന്നിങ്ങനെ വിവിധ മേഖലകളിലായി 700 തൊഴിലാളികൾ കമ്പനിയെ ആശ്രയിച്ചു കഴിയുന്നുണ്ട്. ‘പെപ്സി– വരുൺ ബ്രൂവറീസ് തുറക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ജോലി പോയ തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണ്. വിഷയം ഗൗരവമായി കണ്ടു സർക്കാർ തലത്തിൽ ചർച്ച നടത്തണം’. വി.കെ. ശ്രീകണ്ഠൻ എം പി പറഞ്ഞു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും

മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ

ഓണചന്ത ആരംഭിച്ചു

കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ

മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.