ഫേസ്ബുക്ക് മൊത്തം ചലഞ്ചുകള്‍; ഏത് ചലഞ്ചില്‍ പങ്കെടുക്കണമെന്ന കണ്‍ഫ്യൂഷനിലും ചിലര്‍.!

തിരുവനന്തപുരം: ഫേസ്ബുക്ക് വാളുകളില്‍ ഇപ്പോള്‍ ചലഞ്ചുകളുടെ സീസണ്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് വിവിധ ചലഞ്ചുകള്‍ ഫേസ്ബുക്ക് ചുമരുകളില്‍ ഉയര്‍ന്നുവന്നത്. ഇതിന് ഇടയാക്കിയ കാരണം എന്താണ് എന്നത് സംബന്ധിച്ച് കൃത്യമായ ഉത്തരമൊന്നും എവിടെയും ലഭ്യമല്ലെങ്കിലും പലതരത്തിലും ഈ ചലഞ്ചുകള്‍ പുരോഗമിക്കുന്നു എന്നത് തന്നെയാണ് ട്രെന്‍റ് സൂചിപ്പിക്കുന്നത്.

പ്രധാനമായും രണ്ട് ചലഞ്ചുകളാണ് ഫേസ്ബുക്കില്‍ നിറഞ്ഞു നില്‍ക്കുന്നത് കപ്പിള്‍ ചലഞ്ചും, ചിരിചലഞ്ചും. #couplechallenge, #chirichallenge എന്നീ ഹാഷ്ടാഗുകളില്‍ ഫേസ്ബുക്ക് നിറയെ വിവിധ തരത്തിലുള്ള ഈ ചലഞ്ചുകളുടെ ഫോട്ടോകളാണ്. കപ്പിള്‍ ചലഞ്ചില്‍ പോസ്റ്റ് ചെയ്യേണ്ടത് കപ്പിള്‍സിന്‍റെ ചിത്രങ്ങളാണ്. ഭാര്യഭര്‍ത്താക്കന്മാരാണ് ഇതില്‍ പോസ്റ്റ് ചെയ്യുന്നതില്‍ അധികവും എന്ന് പറയേണ്ടതില്ലല്ലോ. ഒപ്പം കപ്പിള്‍സ് എന്നത് സ്വന്തം ഭാര്യയോ/ ഭര്‍ത്താവോ വേണോ എന്ന് നിര്‍ബന്ധമാണോ എന്ന് സ്റ്റാറ്റസാക്കി ചലഞ്ചിനെ ട്രോളിയവരെയും കാണാം.

ചിരിപ്പടങ്ങളാണ് ചിരിചലഞ്ചിലെ മുഖ്യ ആകര്‍ഷണം. വിവിധ ചിരിപ്പടങ്ങള്‍, ചിരി ട്രോളുകള്‍ എന്നിവയെല്ലാം #chirichallenge എന്ന ഹാഷ്ടാഗ് ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്താല്‍ കാണാം. അതേ സമയം ഈ ചലഞ്ചുകളില്‍ ഒന്നും പങ്കെടുക്കാത്തത് ഒരു ചലഞ്ചാണ് എന്ന വാദിക്കുന്നവരും കുറവല്ല. കപ്പിള്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ ഒപ്പം പങ്കാളിയില്ലാത്തതിനാല്‍ സിംഗിള്‍ ചലഞ്ച് എന്ന പേരില്‍ സ്വന്തം ചിത്രം പങ്കുവച്ചവരുമുണ്ട്.

അതേ സമയം ഈ ചലഞ്ചുകളുടെ പേരില്‍ ട്രോള്‍ ഗ്രൂപ്പുകളില്‍ നിരവധി ട്രോളുകളും നിറയുന്നുണ്ട്. ഫേസ്ബുക്കില്‍ ഇതിനെതിരെ ചില രാഷ്ട്രീയ ഗൌരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുമുണ്ട്. അതില്‍ പ്രധാനം ഇപ്പോള്‍ കേരള സര്‍ക്കാറിനെതിരെ വിവിധ സമരങ്ങളിലൂടെ ഉയര്‍ന്നുവരുന്ന സോഷ്യല്‍ മീഡിയയില്‍ അടക്കമുള്ള പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള ആസൂത്രീതമായ ശ്രമമാണ് ഇതെന്നാണ്. ഇത്തരക്കാര്‍ സമരചലഞ്ച് എന്ന പേരിലും, രാജി ചലഞ്ച് എന്ന പേരിലും വേറെയും ചലഞ്ച് തുടങ്ങിയിട്ടുണ്ട് എന്നതാണ് രസകരമായ കാര്യം.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.