കർഷക ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനവും കർഷക ബില്ല് കത്തിക്കലും നടത്തി. രാജ്യത്തെ പട്ടിണിയിലേക്ക് തള്ളിവിടുന്ന കർഷക സമൂഹത്തെ വൻകിട കോർപ്പറേറ്റുകളുടെ അടിമകളായി മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഇത്തരം കർഷക ദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വെൽഫെയർ പാർട്ടി നേതാക്കൾ അറിയിച്ചു. കൽപ്പറ്റയിൽ നടന്ന പ്രതിഷേധ സമരം വെൽഫെയർ പാർട്ടി
ജില്ലാ സെക്രട്ടറി പി.കെ ബിനു ഉദ്ഘാടനം ചെയ്തു. പി.എച്ച് ഫൈസൽ അധ്യക്ഷനായി. സാദിക്ക് കല്ലൂർ, സൈദ് മാനന്തവാടി എന്നിവർ നേതൃത്വം നൽകി.

വനിത കരാട്ടെ ട്രെയിനർ
വൈത്തിരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കാന്‍ അംഗീകൃത വനിതാ ട്രെയിനര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌പോര്‍ട്സ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ട്രെയിനര്‍മാര്‍ പരിശീലനത്തിന് ഒരു കുട്ടിക്ക് ഒരു ക്ലാസിന് ഈടാക്കുന്ന