മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിന്റെ മൊബൈല്‍ വെറ്ററിനറി സര്‍വ്വീസ് പദ്ധതിയിലേക്ക് ലൈറ്റ്‌മോട്ടോര്‍ വെഹിക്കിള്‍ നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് വരെ മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക്കില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ മാനന്തവാടി പോളി വെറ്ററിനറി ക്ലിനിക്കില്‍ ലഭിക്കും.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







