കോഴിക്കോട് ബിസിനസ്സ് ഏരിയയ്ക്ക് കീഴിലുള്ള വയനാട് ജില്ലയിൽ ബി.എസ്എൻ.എൽ രൂപീകൃത ദിനമായ ഒക്ടോബർ 1 മുതൽ ബി.എസ്എൻ.എൽ 4G സേവനം ആരംഭിക്കും. ഡാറ്റാ കൈമാറ്റം എളുപ്പമാകുന്ന 4G സേവനം വരിക്കാർക്ക് ഏറെ പ്രയോജനപ്പെടും.കൽപ്പറ്റ, മുട്ടിൽ, കാക്കവയൽ, മുണ്ടേരി, കാര്യമ്പാടി, കൃഷ്ണഗിരി, കുമ്പളേരി, മീനങ്ങാടി, ചുണ്ടേൽ, അമ്പലവയൽ, സുൽത്താൻ ബത്തേരി, കൊളഗപ്പാറ, മൂലങ്കാവ് എന്നിവിടങ്ങളിലായി 25 ടവറുകളുടെ പരിധിയിലാണ് ഇപ്പോൾ സൗകര്യം ലഭ്യമാവുക. നിലവിൽ ഡാറ്റ 3G സിം ഉള്ളവർ 4G സിം മാറ്റിയെടുക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം ബിഎസ്എൻഎൽ കസ്റ്റമർ സെന്ററുകളിലും തിരഞ്ഞെടുക്കപ്പെട്ട റീടെയ്ൽ ഔട്ട്ലെറ്റുകളിലും ലഭ്യമാവും.
4G മൊബൈൽ ഫോണുകൾ “LTE Prefered” അല്ലങ്കിൽ “LTE/3G/2G(Auto)” മോഡിലേക്ക് മാറ്റി ഉപയോഗിക്കേണ്ടതാണ്. രണ്ട് സിം കാർഡുകൾ ഉള്ള മൊബൈൽ സെറ്റുകൾ ഉപയോഗിക്കുന്ന വരിക്കാർ ബിഎസ്എൻഎൽ 4G സിം കാർഡ് സ്ലോട്ട് – 1 ൽ ഇട്ട് ഉപയോഗിച്ചാൽ തടസ്സമില്ലാതെ സേവനം തുടർന്നും ലഭ്യമാവും.