വിവിധ റോഡുകള്‍ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന ലക്ഷ്യത്തിലൂടെ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച ജില്ലയിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനവും ഒരു റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും കൂടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നിര്‍വഹിച്ചു. ഇതോടെ ജില്ലയില്‍ വ്യാഴാഴ്ച്ച 7 പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്. ചടങ്ങില്‍ ഒ.ആര്‍. കേളു എം. എല്‍.എ അധ്യക്ഷത വഹിച്ചു.
പ്രളയനാന്തര പുനര്‍നിര്‍മ്മാണ ഫണ്ടില്‍ നിന്ന് 4.5 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ തോണിച്ചാല്‍ -പള്ളിക്കല്‍ റോഡ്, 2 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പള്ളിക്കുന്ന് -അഞ്ചുകുന്ന് റോഡ് എന്നിവയുടെ പ്രവൃത്തി പൂര്‍ത്തീകരണവും പ്രളയനാന്തര പുനര്‍നിര്‍മ്മാണ ഫണ്ടും ബഡ്ജറ്റ് ഫണ്ടും സംയുക്തമായി ഉപയോഗിച്ച് 8 കോടി 35 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന തലശ്ശേരി -ബാവലി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിച്ചത്.

മാനന്തവാടി -കണ്ടോത്തുവയല്‍ റോഡിനെയും, മാനന്തവാടി – കല്‍പ്പറ്റ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് തോണിച്ചാല്‍ പള്ളിക്കല്‍ റോഡ്. 3.2 കിലോമീറ്റര്‍ നീളമുള്ള റോഡില്‍ തോണിച്ചാല്‍ മുതല്‍ പള്ളിക്കല്‍ വരെ 5.50 മീറ്റര്‍ വീതിയില്‍ ബി.എം ബി.സി ചെയ്യുകയും 8 കലുങ്കുകളും ആവശ്യമായി ഭാഗങ്ങളില്‍ ഓവുചാല്‍ നിര്‍മ്മിക്കുകയും ചെയ്താണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് മാര്‍ക്കിങ്ങ്, സൂചനാ ബോര്‍ഡുകള്‍, സ്റ്റഡുകള്‍ എന്നിവയും സ്ഥാപിച്ചു. 5.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പള്ളിക്കുന്ന് -അഞ്ചുകുന്ന് റോഡിന്റെ ഉപരിതലം സിജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നവീകരണ പ്രവൃത്തിയിലൂടെയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

വയനാട് ജില്ലയെ കര്‍ണാടക സംസ്ഥാനമായും കണ്ണൂര്‍ ജില്ലയുമായും ബന്ധിപ്പിക്കുന്ന തലശ്ശേരി -ബാവലി റോഡ് പുരാതനവും വളരെ പ്രാധാന്യമേറിയതുമാണ്. റോഡിന്റെ രണ്ടാം ഗേറ്റ് മുതല്‍ ബാവലി വരെയുള്ള 4 കിലോമീറ്റര്‍ ഭാഗമാണ് നവീകരിക്കുന്നത്. ഇതിനായി 3.35 കോടി രൂപയാണ് ചെലവിടുക. ഇതേ റോഡിന്റെ കൈതക്കൊല്ലി മുതല്‍ രണ്ടാം ഗേറ്റ് വരെയുള്ള ഭാഗം നവീകരിക്കുന്നതിന് പ്രളയ പുനര്‍നിര്‍മ്മാണ ഫണ്ടില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൈതക്കൊല്ലി മുതല്‍ രണ്ടാം ഗേറ്റ് വരെ റോഡിന്റെ ഉപരിതലം ബി.എം ബി.സി ചെയ്ത് നവീകരിക്കും. റോഡിലെ പ്രധാന ടൗണായ കാട്ടിക്കുളത്ത് ഓവുചാല്‍ നിര്‍മ്മാണം, ഇന്റര്‍ലോക്ക് പതിച്ച നടപ്പാത, കൈവരി സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളും നടത്തും.
ചടങ്ങില്‍ റോഡുകളുടെ ശിലാഫലകം ഒ.ആര്‍ കേളു എം.എല്‍.എ അനാശ്ചാദനം ചെയ്തു. മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍. പ്രഭാകരന്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എം. ഹരീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിബു കൃഷ്ണരാജ്, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സി. ബി. നളിന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എം.എല്‍.എ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ.ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ വാറുമ്മല്‍കടവ് പുഴയോരം റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

കരണി സഹകരണ പരിശീലന കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍/പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസാണ് യോഗ്യതയുള്ള 18 നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍

വനിത കരാട്ടെ ട്രെയിനർ

വൈത്തിരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കാന്‍ അംഗീകൃത വനിതാ ട്രെയിനര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌പോര്‍ട്സ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ട്രെയിനര്‍മാര്‍ പരിശീലനത്തിന് ഒരു കുട്ടിക്ക് ഒരു ക്ലാസിന് ഈടാക്കുന്ന

അളവ് -തൂക്ക നിയമ ലംഘനം കണ്ടെത്താന്‍ സ്‌ക്വാഡ്

ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാലത്ത് അളവ്-തൂക്ക നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലയില്‍ രണ്ട് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതായി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അളവ്-തൂക്ക നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ കണ്‍ട്രോള്‍ റൂം നമ്പറില്‍

വെറ്ററിനറി ഡോക്ടര്‍ കൂടിക്കാഴ്ച

മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി സര്‍വ്വീസ് പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 30 ന് രാവിലെ 11 ന് മാനന്തവാടി

ക്വട്ടേഷന്‍ ക്ഷണിച്ചു

മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിന്റെ മൊബൈല്‍ വെറ്ററിനറി സര്‍വ്വീസ് പദ്ധതിയിലേക്ക് ലൈറ്റ്‌മോട്ടോര്‍ വെഹിക്കിള്‍ നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് വരെ മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക്കില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.