റോഡുകളുടെ പുനര്‍നിര്‍മ്മാണം ഗുണനിലവാരം ഉറപ്പാക്കും- മന്ത്രി ജി. സുധാകരന്‍

പ്രളയത്തില്‍ തകര്‍ന്ന റോഡുകളെല്ലാം ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പൊരുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ടുളള സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍ പൊതുമരാമത്ത് റോഡുകളും ബി.എം.ബി.സി നിലവാരത്തിലാണ് പുനര്‍ നിര്‍മ്മിക്കുക. പുതിയകാലം പുതിയ നിര്‍മ്മാണം എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്. റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥരും കരാറുകാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

മാനന്തവാടി നിയോജക മണ്ഡലത്തിലെ ഉള്‍ഗ്രാമങ്ങള്‍ക്ക് വികസന കുതിപ്പേകുന്ന അഞ്ചാംപീടിക- പുതുശ്ശേരി – കാഞ്ഞിരങ്ങാടി റോഡിലെ 5.2 കിലോ മീറ്ററാണ് നവീകരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രളയ പുനര്‍ നിര്‍മ്മാണ ഫണ്ടില്‍ ഉള്‍പ്പെടുത്തി 6 കോടി രൂപയാണ് അനുവദിച്ചത്. 8 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കും. വീതി കൂട്ടല്‍, കല്‍വെര്‍ട്ട് നിര്‍മ്മാണം, സംരക്ഷണ ഭിത്തി,ഓവ്ചാല്‍ നിര്‍മ്മാണം എന്നിവയെല്ലാം എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
കോറോം ദോഹ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വടക്കെ വയനാടിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന നാല് സുപ്രധാന പാതകളാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചത്. മാനന്തവാടി നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന മാനന്തവാടി റോഡിന്റെ ഭാഗമായ തരുവണ – കാഞ്ഞിരങ്ങാട്, കാഞ്ഞിരങ്ങാട് – നിരവില്‍ പുഴ റോഡ്, തോണിച്ചാല്‍- പളളിക്കല്‍ റോഡ്, പളളിക്കുന്ന് – അഞ്ച് കുന്ന് റോഡ് എന്നിവയുടെ പ്രവൃത്തി പൂര്‍ത്തീകരണവും മുളളിത്തോട് – പുതുശ്ശേരി, ഒണ്ടയങ്ങാടി ബാവലി റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിച്ചത്. ആകെ 46 കോടി രൂപയുടെ ഏഴ് പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മന്ത്രി ജില്ലയില്‍ നടത്തിയത്.
ഒ.ആര്‍ കേളു എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എ. ബാബു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍.പ്രഭാകരന്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എം.ഹരീഷ്, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിദില്‍ ലക്ഷ്മണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

സാമൂഹ്യവനവത്കരണ വിഭാഗം, കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി സാമൂഹ്യവനവത്കരണ റെയിഞ്ചിന്റെ സംയുക്താഭിമുഖ്യത്തില്‍ വനത്തിനകത്തെ മാധ്യമ പ്രവര്‍ത്തനം മാര്‍ഗ്ഗരേഖകള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മുത്തങ്ങ വന്യജീവി സങ്കേതം ഡോര്‍മെറ്ററിയില്‍ നടന്ന ശില്‍പശാല കോഴിക്കോട് സോഷ്യല്‍

ചിരാത് എസ് പി സി ഓണം ക്യാമ്പ് സംഘടിപ്പിച്ചു

പിണങ്ങോട്: കുട്ടികളിൽ നേതൃഗുണം വർദ്ധിപ്പിക്കുക, ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് വേണ്ടി ചിരാത് എന്ന പേരിൽ സംഘടിപ്പിച്ച

എം.എല്‍.എ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ.ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ വാറുമ്മല്‍കടവ് പുഴയോരം റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

കരണി സഹകരണ പരിശീലന കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍/പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസാണ് യോഗ്യതയുള്ള 18 നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍

വനിത കരാട്ടെ ട്രെയിനർ

വൈത്തിരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കാന്‍ അംഗീകൃത വനിതാ ട്രെയിനര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌പോര്‍ട്സ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ട്രെയിനര്‍മാര്‍ പരിശീലനത്തിന് ഒരു കുട്ടിക്ക് ഒരു ക്ലാസിന് ഈടാക്കുന്ന

അളവ് -തൂക്ക നിയമ ലംഘനം കണ്ടെത്താന്‍ സ്‌ക്വാഡ്

ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാലത്ത് അളവ്-തൂക്ക നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലയില്‍ രണ്ട് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതായി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അളവ്-തൂക്ക നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ കണ്‍ട്രോള്‍ റൂം നമ്പറില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.