ജില്ലയിലെങ്ങും എൻഎസ്എസ് ദിനം ആചരിച്ചു.

കൽപ്പറ്റ: 51എൻ.എസ്.എസ്. വർഷങ്ങളുടെ പൊലിമയിൽ ഭാരതം കടന്നുപോയപ്പോൾ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജില്ലയിലെങ്ങും ആചരിച്ചു. എൻഎസ്എസ് ദിനത്തിൽ ജില്ലയിലെ 53 യൂണിറ്റുകളും വ്യത്യസ്ത പരിപാടികളോടെ സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനമെന്ന ലക്ഷ്യത്തോടെ വൊളണ്ടിയർമാരെ പങ്കാളികളാക്കി പരിപാടികൾ സംഘടിപ്പിച്ചു. കൊറൊണ മാനദണ്ഡങ്ങൾക്കു വിധേയമായി ഇന്ന് ജില്ലയിൽ വെബിനാറുകൾ, ടീൻ ഫോർ ഗ്രീൻ യൂണിറ്റുതല ഉദ്ഘാടനങ്ങൾ,എൻഎസ്എസ് അനുഭവങ്ങൾ പങ്കു വയ്ക്കൽ, മത സൗഹാർദ്ദ ചിത്രരചനാ മത്സരം, ഉപന്യാസരചനാ മത്സരം, വീഡിയോഷോ, എൻഎസ്എസ് ദിന ഗൂഗിൾ സന്ദേശങ്ങൾ, പോസ്റ്റർ രചന , നവോത്ഥാന നായകരുടെ ദർശനങ്ങൾ ഉൾക്കൊള്ളുന്ന സ്ലൈഡു പ്രദർശനം, പരിസര ശുചീകരണം , ലോഗോ ഡ്രോയിങ് മത്സരം ,വർച്വൽ അസംബ്ലി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

വൊളണ്ടിയർമാർ സ്റ്റേ അറ്റ് ഹോം പ്രാവർത്തികമാക്കിക്കൊണ്ടു തന്നെയാണ് ദിനാചരണത്തെ വൈവിധ്യം നിറഞ്ഞതാക്കിയത്. ജില്ലയിൽ നടന്ന വെബിനാറുകളിൽ ജില്ലാ കൺവീനർ ശ്യാൽ കെ.എസ്. ക്ലസ്റ്റർ കൺവീനർമാരായ ഹരി എ , രജീഷ് എ.വി ,സാജിദ് പി കെ , രാജേന്ദ്രൻ .എം കെ, രവീന്ദ്രൻ കെ , എന്നിവർ പങ്കെടുത്തു.

വനിത കരാട്ടെ ട്രെയിനർ

വൈത്തിരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കാന്‍ അംഗീകൃത വനിതാ ട്രെയിനര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌പോര്‍ട്സ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ട്രെയിനര്‍മാര്‍ പരിശീലനത്തിന് ഒരു കുട്ടിക്ക് ഒരു ക്ലാസിന് ഈടാക്കുന്ന

അളവ് -തൂക്ക നിയമ ലംഘനം കണ്ടെത്താന്‍ സ്‌ക്വാഡ്

ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാലത്ത് അളവ്-തൂക്ക നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലയില്‍ രണ്ട് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതായി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അളവ്-തൂക്ക നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ കണ്‍ട്രോള്‍ റൂം നമ്പറില്‍

വെറ്ററിനറി ഡോക്ടര്‍ കൂടിക്കാഴ്ച

മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി സര്‍വ്വീസ് പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 30 ന് രാവിലെ 11 ന് മാനന്തവാടി

ക്വട്ടേഷന്‍ ക്ഷണിച്ചു

മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിന്റെ മൊബൈല്‍ വെറ്ററിനറി സര്‍വ്വീസ് പദ്ധതിയിലേക്ക് ലൈറ്റ്‌മോട്ടോര്‍ വെഹിക്കിള്‍ നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് വരെ മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക്കില്‍

ജിമെയില്‍ പാസ്‌വേഡുകള്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യുക, എല്ലാ യൂസര്‍മാര്‍ക്കും ഗൂഗിളിന്‍റെ മുന്നറിയിപ്പ്, പാസ്‌കീ കൂടുതല്‍ സുരക്ഷിതം

നിങ്ങളൊരു ജിമെയില്‍ ഉപയോക്താവാണോ? ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക. ഹാക്കര്‍മാര്‍ വട്ടമിട്ട് പറക്കുന്നതിനാല്‍ ഉടനടി നിങ്ങളുടെ ജിമെയില്‍ പാസ്‌വേഡ് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഗൂഗിള്‍ എന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ഒട്ടുമിക്ക ജിമെയില്‍

ശ്രേയസ് മൂലങ്കാവ് യൂണിറ്റ് ഓണാഘോഷം നടത്തി

ശ്രേയസ് മൂലങ്കാവ് യൂണിറ്റിന്റെ ഓണാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രമോദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഓണസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ അനീഷ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.