ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍
40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരിലാണ് ദാരുണസംഭവം നടന്നത്. സംഭവത്തില്‍ പിതാവ് പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം.
നെടുമങ്ങാട്ടെ അമ്മയുടെ വീട്ടില്‍നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണന്‍ ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേയ്ക്ക് കൊണ്ടുവന്നത്.
ഇന്നലെ രാത്രി കുഞ്ഞിനെ ആറ്റിലെറിഞ്ഞ ശേഷം വീട്ടിലേക്ക് വരവെയാണ് ഇയാള്‍ പോലീസ് കസ്റ്റഡിയിലായത്. കുഞ്ഞിനെ കാണാതായ സാഹചര്യത്തില്‍ അമ്മയും അമ്മൂമ്മയും പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
കുഞ്ഞ് കൈയില്‍ നിന്നും വഴുതി വീണെന്നായിരുന്നു ആദ്യം നല്‍കിയ മൊഴി നൽകി എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലാണ്.
തിരുവനന്തപുരം
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.