വയനാട് ജില്ലയില്‍ ഇന്ന് (30.09.20) 214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3642 ആയി. 2649 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 974 പേരാണ് ചികിത്സയിലുള്ളത്.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത