കൽപ്പറ്റ: സർക്കാർ ജീവനക്കാരോടും അധ്യാപകരോടും സർക്കാർ കാണിക്കുന്ന വഞ്ചനയ്ക്കെതിരെ സെറ്റോയുടെ നേതൃത്വത്തിൽ മോചന മുന്നേറ്റ സംരക്ഷണ സദസ്സ് നടത്തി. അന്യായമായി അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം പിടിച്ചെടുക്കുന്നതിനെ തിരെയും ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന തിനെതിരെയും ഇൻഷുറൻസ് ഉൾപ്പെടെ നിഷേധിക്കുന്നതിനെതിരെയുമാണ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേർസ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ സമരം നടത്തിയത്.സംസ്ഥാനത്ത് 10000 കേന്ദ്രങ്ങളിലും ജില്ലയിൽ 200 കേന്ദ്രങ്ങളിലും ഇന്ന് ജീവനക്കാരും അധ്യാപകരും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം ചെയ്തു.മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ജില്ലാതല സദസ്സ് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരയ്ക്കാർ സദസ്സ് ഉദ്ഘാടനം ചെയ്തു.
എ.എച്. എസ്. ടി .എ സംസ്ഥാന വൈസ് പ്രസിഡൻഡ്
ഇ.വി അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. മനോജ്, ലൈജു ചാക്കോ, രാജൻ ബാബു, സന്തോഷ്, അഭിജിത്ത് സി.ആർ തുടങ്ങിയവർ പ്രസംഗിച്ചു.