പരിധികളില്ലാതെ സൗജന്യ സേവനം നൽകേണ്ടതില്ലെന്ന് ഗൂഗിൾ മീറ്റ്:ഇന്ന് മുതൽ സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്തും

മഹാമാരിക്കാലത്ത് കൂടുതൽ പേർ വീടുകളിൽ നിന്ന് ജോലി ചെയ്ത സാഹചര്യത്തിൽ വലിയ ആശ്വാസമായിരുന്നു ​ഗൂ​ഗിൾ മീറ്റ്. ഗൂഗിൾ മീറ്റ്
പുതിയൊരു തീരുമാനം എടുത്തിരിക്കുന്നു. ഇനിമുതൽ പരിധികളില്ലാതെ സൗജന്യ സേവനം നൽകേണ്ടതില്ലെന്നാണ് ​ഗൂ​ഗിൾ മീറ്റിന്റെ തീരുമാനം. ഒക്ടോബർ ഒന്ന് മുതൽ സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

കമ്പനി ഏപ്രിലിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത് കൂടുതൽ പേർ വീടുകളിൽ നിന്ന് ജോലി ചെയ്ത സാഹചര്യത്തിലായിരുന്നു ഗൂഗിൾ മീറ്റ് സൗജന്യമായി സേവനം നൽകിയത്. ഗൂഗിൾ മീറ്റിന്റെ അഡ്വാൻസ്‌ഡ് ഫീച്ചറുകൾ ജി സ്യൂട്ട്, ജി സ്യൂട്ട് ഫോർ എജുക്കേഷൻ ഉപഭോക്താക്കൾക്കും സൗജന്യമാക്കിയ ശേഷം വലിയ വളർച്ചയാണ് മീറ്റിങുകളിൽ ഉണ്ടായത്.

സെപ്തംബർ 30 വരെ ആർക്കും 100 പേരെ വരെ പങ്കെടുപ്പിച്ച് സൗജന്യ മീറ്റിങ് സംഘടിപ്പിക്കാമായിരുന്നു. പ്രതിദിന വളർച്ച 30 ശതമാനം വരെ ഉയർന്നു. മൂന്ന് ബില്യൺ മിനുട്ട് വീഡിയോ മീറ്റിങുകൾ വരെ പ്രതിദിനം നടന്നു. ഈ മാസം മീറ്റ് ആപ്പിൽ പുതിയ മാറ്റങ്ങൾ ഗൂഗിൾ വരുത്തിയിരുന്നു. ഇതോടെ ഉപഭോക്താക്കൾക്ക് 49 പേരെ വരെ ഒരേ സമയം കാണാനാവും. ഹോസ്റ്റിനെ സ്ഥിരമായി കാണാവുന്ന ഫീച്ചറും ഏർപ്പെടുത്തിയിരുന്നു. ഇത് രണ്ടും ഇപ്പോൾ ജി സ്യൂട്ട് ഉപഭോക്താക്കൾക്കും പേഴ്സണൽ ഗൂഗിൾ അക്കൗണ്ട് ഉടമകൾക്കും ലഭ്യമാണ്.

കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക‌ന് പരിക്ക്

കാട്ടിക്കുളം: കാട്ടിക്കുളത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. മണ്ണുണ്ടി ഉന്നതിയിലെ ചിന്നൻ (51) നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ചിന്ന നെ കാട്ടാന

രാവിലെ കാണുന്ന സ്വപ്‌നം ഫലിക്കുമോ? ആ സ്വപ്നങ്ങള്‍ക്ക് പിന്നിലെ ശാസ്ത്രീയ രഹസ്യങ്ങള്‍

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന് മുന്‍പ് സ്വപ്‌നം കാണാറുണ്ടോ? അതോ സ്ഥിരമായി ഈ സമയത്ത് സ്വപ്‌നം കാണുന്നവരാണോ? രാവിലെ കാണുന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്നാണ് നമ്മള്‍ കേട്ടിട്ടുള്ളത് അല്ലേ? ഇത് യഥാര്‍ഥത്തില്‍ വാസ്തവമാണോ? ശാസ്ത്രീയമായി നിരീക്ഷിക്കുമ്പോള്‍ എന്തായിരിക്കും പ്രഭാത

വിമാനയാത്രയില്‍ വിന്‍ഡോ സീറ്റ് വേണമെന്ന് നിര്‍ബന്ധം പിടിക്കാറുണ്ടോ? എന്നാല്‍ ഇത് അറിഞ്ഞിരിക്കണം

ബസിലോ, ട്രെയിനിലോ വിമാനത്തിലോ ആവട്ടെ വിന്‍ഡോ സീറ്റ് ഒരു വികാരമാണ്. പച്ചപ്പും ഹരിതാഭയും ആസ്വദിച്ച്, ഇനിയിപ്പോള്‍ വിമാനത്തിലാണെങ്കില്‍ മേഘക്കൂട്ടങ്ങളെ കണ്‍നിറയെ കണ്ടുള്ള മനോഹരമായ യാത്ര..വിന്‍ഡോ സീറ്റ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ മനോഹരമായ ഈ കാഴ്ചകള്‍

കൃഷ്ണഗിരിയിൽ വാഹനാപകടം, ഒരാൾ മരണപ്പെട്ടു

സുൽത്താൻ ബത്തേരി-കൽപ്പറ്റ ദേശീയപാതയിൽ കൃഷ്ണഗിരിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ് നാട് സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ്‌ കാറിൽ ആണ് ബൈക്കുകൾ ഇടിച്ചത് എന്നാണ് പ്രാഥമിക വിവരം മറ്റ് രണ്ട്

ഇനി വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് വേറെ ലെവല്‍; ഇൻസ്റ്റഗ്രാമിന് സമാനമായി ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍ വരുന്നു.

മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ കമ്പനി അതിന്‍റെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ പോകുന്നു. സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്‌സ്ആപ്പ്.

ക്ലാസ്മേറ്റ്സ് ഓണാഘോഷം 14ന്

മേപ്പാടി: മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പായ ക്ലാസ്മേറ്റ്സ് ഗ്രൂപ്പിന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്തംബർ 14 ന് നടക്കും. മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ പൂക്കളം, കലാപരിപാടികൾ, കായിക മത്സരങ്ങൾ വിപുലമായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.