പലചരക്ക് കടയിൽ നിന്നും നിരോധിത ലഹരി മിശ്രിത പുകയില ഉത്പന്നങ്ങൾ പിടിച്ചു. മടക്കിമല ടൗണിൽ സഫാരി റസ്റ്റോറന്റിനു മുൻവശത്തുള്ള നാസ് സ്റ്റേഷനറി എന്ന പല ചരക്കുകടയിൽ നിന്നാണ് നിരോധിച്ചതായ ലഹരി മിശ്രിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്കോഡും കൽപ്പറ്റ എസ്ഐ ഖാസിമും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണു ലഹരിവസ്തുക്കൾ പിടിച്ചത്. കടയുടമയായ സി ടി സവാദ്
(35)എന്നയാളെ അറസ്റ്റു ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ മുമ്പും നിരവധി തവണ സമാന കേസുകൾക്കായി അറസ്റ്റു ചെയ്തിട്ടുഉള്ളതാണ്.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച