മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സ്ഥാപക നേതാവുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് ആഘോഷങ്ങളില്ലാതെ 99–ാം പിറന്നാൾ. ബാർട്ടൺഹില്ലിൽ മകൻ വി.എ.അരുൺ കുമാറിന്റെ വസതിയിൽ പൂർണവിശ്രമ ജീവിതത്തിനിടെ നൂറാം വയസ്സിലേക്കു കടക്കുന്ന വിഎസിനെത്തേടി ഇന്നലെത്തന്നെ പ്രമുഖ നേതാക്കളുടെ ഉൾപ്പെടെ ആശംസാ സന്ദേശങ്ങൾ എത്തി. എല്ലാവരുടെയും സ്നേഹത്തിനു കുടുംബാംഗങ്ങൾ നന്ദി പറഞ്ഞു. കേക്ക് മുറിക്കും, പായസം വയ്ക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ സന്ദർശകരെ അനുവദിക്കാനാകില്ല.ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നാണ് വിഎസിന്റെ ജനനം.

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ