കെയർ ആൻ്റ് ഷെയർ ചാരിറ്റബിൾ സൊസൈറ്റി ഗോഡ്സ് ഓൺ വാട്ടർ എന്ന പേരിൽ നടത്തുന്ന ശുദ്ധജല സന്ദേശ യാത്ര വയനാട്ടിലും പര്യടനം നടത്തി.
കേരളത്തിൽ പ്രളയത്തിന് ശേഷം കുടിവെള്ള സ്രോതസ്സുകൾ മലിനമായ സാഹചര്യത്തിലാണ് കെയർ ആൻ്റ് ഷെയർ ചാരിറ്റബിൾ സൊസൈറ്റി ശുദ്ധ ജല സന്ദേശം നൽകി യാത്ര സംഘടിപ്പിച്ചത്. ഒക്ടോബർ 16 മുതൽ 31 വരെ എല്ലാ ജില്ലകളിലും പര്യടനം നടത്തും. നാട്ടിലെ ജലാശയങ്ങളുടെ ഗുണവും പ്രശ്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കും ശുദ്ധമായ ജലം ജനങ്ങൾക്ക് ലഭ്യമാകണം എന്നതാണ് ഉദ്ദേശത്തോടെ എല്ലാ ജില്ലകളിലും അർഹതപ്പെട്ടവർക്ക് വാട്ടർ പ്യൂരിഫയർ സൗജന്യമായി നൽകുന്നുമുണ്ട് . വയനാട്ടിൽ എസ്.കെ.എം.ജെ. സ്കൂളിന് നൽകിയ വാട്ടർ പ്യൂരിഫയർ സിനിമ നടൻ അബു സലിം വിദ്യാർത്ഥികൾക്ക് കൈമാറി. ഹെഡ്മാസ്റ്റർ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.

ഫാക്ടറി മാനേജര്‍ നിയമനം
മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഫാക്ടറി മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർമീഡിയേറ്റിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, ടീ ഫാക്ടറി രംഗത്ത് 25 വർഷത്തെ പ്രവർത്തി