ജി.എം ആർ. എസ് കൽപ്പറ്റ എസ് പി സി യൂണിറ്റും ജനമൈത്രി പോലീസ് കമ്പളക്കാടും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ മിനി മാരത്തോൺ കമ്പളക്കാട് സ്റ്റേഷൻ എസ്. ഐ എൻ. എസ് അച്യുതൻ ഫ്ലാഗ് ഓഫ് ചെയ്തു. കമ്പളക്കാട് ടൗണിൽ നിന്ന് ആരംഭിച്ച മാരത്തോൺ കണിയാമ്പറ്റ ടൗൺ വരെയായിരുന്നു. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ കമ്പളക്കാട്, ഡിഐ അജിത് കെ, എഡിഐ രഞ്ജിത് പത്മം, സിപിഒ ശ്രീജ, എസിപിഒ സത്യൻ വി എം, സ്കൂൾ സീനിയർ അസിസ്റ്റന്റ് ജസ്റ്റിൻ ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി ലജീഷ് കെ എൻ, ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപകർ മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ