കൺസഷൻ കാർഡില്ലാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപണം: നാളെ വയനാട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും.കസ്റ്റഡിയിലെടുത്ത കണ്ടക്ടറെ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് വിട്ടയച്ചെങ്കിലും സംയുക്ത തൊഴിലാളി യൂണിയൻ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







