മുത്തങ്ങ: എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി എച്ച് ഷഫീഖ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കര്‍ണാടക ആര്‍ ടി സി ബസില്‍ 25.75 ഗ്രാം എംഡി എം എ യുമായി വന്ന യുവാവിനെ അറസ്റ്റു ചെയ്തു. കോഴിക്കോട് തിരുവണ്ണൂര്‍ ചാച്ചൂസ് വീട്ടില്‍ മുഹമ്മദ് സുഹാസ് (32 ) ആണ് പിടിയിലായത്. ഇയ്യാള്‍ ശരീരത്തിലും ബാഗിലും ഒളിപ്പിച്ചായിരുന്നു മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ചത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി ലത്തീഫ്, അജീഷ് ടി.ബി, സോമന്‍. എം, ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്.ഇ, രമ്യ ബി.ആര്‍,ബിന്ദു കെ.കെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്