തേറ്റമല ഗവ. ഹൈസ്കൂളിൽ പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച നടത്തി.
രക്ഷിതാക്കൾക്ക് പുറമെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും പങ്കാളിത്തം കൊണ്ടും സമഗ്രവും ആശയസമ്പുഷ്ടവുമായ സജീവ ചർച്ചകൾ നടക്കുകയുണ്ടായി. ചർച്ചയ്ക്ക് അധ്യാപകനായ സുധിലാൽ ഒന്തത്ത് നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ , സന്തോഷ് വി.എം, ഡെസി എം.വി , നാസർ കൂത്തുപറമ്പൻ , ഹാഷിഫ , ഷംസുദ്ദീൻ, അബ്ദുള്ള കേളോത്ത്, ആർ.രവീന്ദ്രൻ , റിയാസ് മേമന തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

പുരസ്‌കാര നിറവിൽ ‘രക്ഷ’
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം