കല്‍പ്പറ്റ: കേരളത്തിലെ പാദരക്ഷാ വ്യാപാരികളുടെ കൂട്ടായ്മയായ കേരള റിട്ടെയില്‍ ഫൂട്‌വെയര്‍ അസോസിയേഷന്‍റെ കല്‍പ്പറ്റ നിയോജകമണ്ഡലം തല മെമ്പര്‍ഷിപ്പ് വിതരണം ജില്ലാ സെക്രട്ടറി ഷാജി കല്ലടാസിന് നല്‍കിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സുധീഷ് പടിഞ്ഞാറത്തറ, നാസര്‍ കമ്പളക്കാട്, ഷബീര്‍ ജാസ്, ലത്തീഫ് മേപ്പാടി, അന്‍വര്‍ വിസ്മയ, ഹംസത്ത് വടകര, സുരേഷ് മേപ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







